
ബോളിവുഡ് താരം കങ്കണ റണൗട്ട് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘എമര്‍ജന്‍സി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 14ന് ചിത്രം തീയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പേരും പോസ്റ്ററും സൂചിപ്പിക്കുന്നതുപോലെ അടിയന്തരാവസ്ഥാകാലമാണ് പ്രമേയം. കങ്കണ തന്നെയാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ആനന്ദം സിനിമയിലെ ‘കുപ്പി’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ വിശാഖ് നായര്‍ ആണ് എമര്‍ജന്‍സിയില്‍ സഞ്ജയ് ഗാന്ധിയായി വേഷമിടുന്നത്.
അതേസമയം അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത് തൊട്ടടുത്ത ദിവസമാണ് കങ്കണ എമര്‍ജന്‍സിയുടെ റിലീസ് പ്രഖ്യാപിക്കുന്നത്. രാമക്ഷേത്രത്തിന് മുന്‍പില്‍വെച്ച് ”ജയ് ശ്രീരാം”, ”റാം ആ ഗയേ” എന്ന് ആവേശഭരിതയായി കങ്കണ ആര്‍പ്പുവിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി തന്നെ പോസ്റ്റ് ചെയ്ത വീഡിയോ 16 ദശലക്ഷം പേരാണ് കണ്ടത്. കഴിഞ്ഞ നവംബറില്‍ റിലീസ് ചെയ്യാനിരുന്ന എമര്‍ജന്‍സി, പല കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
