
കണ്ണൂര്‍: രാജ്യത്തെ ആദിവാസി പിന്നോക്ക മേഖലയിലെ കുട്ടി ഫുട്ബോള്‍ താരങ്ങളെ കണ്ടെത്താന്‍ സോക്കര്‍ സഫാരിയുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍. സികെ വിനീത്, അനസ്, റിനോ അടക്കമുള്ള താരങ്ങളാണ് ആശയത്തിന് പിറകില്‍. വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളെ കണ്ടെത്തി അക്കാഡമി തുടങ്ങാനും പദ്ധതിയുണ്ട്. ഇന്ത്യന്‍ ഫുട്ബോളിന്റെ ആത്മാവ് തേടി ഗ്രാമങ്ങളിലേക്കാണ് ഈ അഞ്ചംഗ സംഘത്തിന്റെ യാത്ര.
ഇന്ത്യന്‍ ഫുട്ബോളിന്റെ മുന്നേറ്റത്തിലും പ്രതിരോധത്തിലുമെല്ലാം തിളങ്ങിനിന്ന അഞ്ച് പേര്. സി കെ വിനീത്, മുഹമ്മദ് റാഫി, അനസ് എടത്തൊടിക, റിനോ ആന്റോ, എന്‍ പി പ്രദീപ് എന്നിവരാണ് പുതിയ താരങ്ങളെ കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുന്നത്. പണവും സ്വാധീനവുമൊന്നുമില്ലാത്തതിനാല്‍ പിന്നോക്കം പോകുന്ന ആദിവാസി പിന്നാക്ക മേഖലയിലെ കുട്ടികളെ കണ്ടെത്തി രാകിമിനുക്കിയെടുക്കുകയാണ് ലക്ഷ്യം.
വിനീതിന്റെ നേതൃത്വത്തില്‍ വയനാട്ടിലും പാലക്കാട്ടെയും ആദിവാസി മേഖലയിലെ കുട്ടികള്‍ക്കായി എഫ് 13 എന്ന പേരില്‍ ഫുട്ബോള്‍ അക്കാദമി പ്രവര്‍ത്തിക്കുന്നുണ്ട്. അത് മറ്റ് സംസ്ഥാനത്തേക്ക് കൂടി വ്യാപിപ്പിക്കലാണ് ലക്ഷ്യം. ഫിബ്രവരി 1ന് തുടങ്ങി 4 മാസം നീണ്ടുനില്‍ക്കുന്ന യാത്രയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ചുരുങ്ങിയത് 10 അക്കാദമിള്‍ക്കുള്ള കുട്ടികളെ കണ്ടെത്തുകയാണ് ലക്ഷ്യം. കൂടുതല്‍ സ്പോണ്‍സര്‍മാര്‍ കൂടിയെത്തിയാല്‍ യാത്ര വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരങ്ങള്‍.
Last Updated Jan 23, 2024, 4:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]