കൊച്ചി: കൊച്ചിയിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ. കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. 30 വിദ്യാർത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. കളമശ്ശേരി മെഡിക്കൽ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലുമാണ് കുട്ടികള്‍ ചികിത്സ തേടിയത്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. കിണർ വെള്ളത്തിന്റെ പ്രശ്നമാണ് ക്ഷ്യവിഷബാധയിലേക്ക് നയിച്ചതെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]