തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻഎസ്എസ് ക്യാമ്പിലുണ്ടായിരുന്ന വിദ്യാർത്ഥിയെ രക്ഷിതാക്കളുടെ അനുമതിയില്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളറ്റിയർ മാർച്ചിനായി കൊണ്ടുപോയി. മകനെ കാണാനായി ക്യാമ്പിൽ അച്ഛനെത്തിയപ്പോഴാണ് പ്രാദേശിക സിപിഎം പ്രവർത്തകർ ക്യാമ്പനിൽ നിന്നും കുട്ടിയെ കൊണ്ടുപോയ കാര്യമറിയുന്നത്. ഏണിക്കര സ്വദേശി ഹരികുമാറിന്റെ മകൻ സിദ്ധാർത്ഥിനെയാണ് ക്യാമ്പിൽ നിന്നും രക്ഷിതാക്കളുടെ അനുമതിയില്ലാതെ കൊണ്ടുപോയത്. സംഭവത്തില്‍ ഹരികുമാർ പേരൂർക്കട പൊലീസിൽ പരാതി നൽകി.
കരകുളം ഹയർസെൻ്ററി സ്കൂളിലെ എൻഎഎസ്എസ് വിദ്യാർത്ഥികളുടെ ക്യാമ്പ പുരോഗമിക്കുന്നത് പേരൂർക്കടയിലുളള പി എസ് എൻ എം സ്കൂളിലാണ്. ഈ ക്യാമിൽ പങ്കെടുത്തിരുന്ന ഏണിക്കര സ്വദേശി സിദ്ധാർത്ഥിനെയാണ് വൈകുന്നേരം പ്രാദേശിക സിപിഎം പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും വാഹനത്തിലെത്തി ജില്ലാ സമ്മേളനത്തിൻെര ഭാഗമായി റെഡ് വോളറ്റിയർ മാർച്ചിൽ പങ്കെടുക്കാൻ കൂട്ടികൊണ്ടുപോയത്. അധ്യാപകർ ക്യാമ്പിൽ നിന്നും കുട്ടിയെ കൊണ്ടുപോകാൻ അനുമതി നൽകുകയും ചെയ്തു. വൈകുന്നേരം മകനെ കാണാൻ അച്ഛൻ ഹരികുമാറെത്തിയപ്പോഴാണ് കുട്ടി ക്യാമ്പിലില്ലെന്ന് അറിഞ്ഞത്. ഇതോടെയാണ് ഹരികുമാർ പൊലീസിനെ സമീപിച്ചത്. ക്യാമ്പിലുള്ള കുട്ടിയെ കൊണ്ടുപോകാൻ അനുമതി ചോദിച്ചുവെങ്കിലും അച്ഛൻ നൽകിയിരുന്നില്ല. പക്ഷെ സിപിഎം പ്രവർത്തകർ സിദ്ധാർത്ഥിന്റെ വീട്ടിലുണ്ടായിരുന്ന റെഡ് വ്യോളറ്റിയർ യൂണിഫോം എടുത്ത് കുട്ടിയെ കൂട്ടികൊണ്ടുപോയെന്നാണ് പരാതി.
പൊലീസിൽ പരാതിയാപ്പോള്‍ കുട്ടിയെ ക്യാമ്പിൽ കൊണ്ടു തിരിച്ചുവിട്ടു. ക്യാമ്പ് വിട്ടുപോയ സിദ്ധാർത്ഥ് എസ്എഫ്ഐ പ്രവർത്തകനാണ്. സ്കൂളിൽ നിന്നും അച്ഛനോടും അനുമതി വാങ്ങിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയതെന്ന് സിദ്ധാർത്ഥ് പറയുന്നത്. ഹരികുമാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. സ്കൂളിലെ അച്ചടക്ക ചുമതലയുള്ള അധ്യാപകൻ വിളിച്ചു പറഞ്ഞതുകൊണ്ടാണ് ഒരു മണിക്കൂർ പുറത്തുപോകാൻ അനുമതി നൽകിയതെന്നാണ് പ്രിൻസിപ്പലിനെ ഫോണിൽ വിളിച്ചപ്പോള്‍ പൊലീസിനെ അറിയിച്ചത്. നാളെ വിശദാശങ്ങള്‍ അന്വേഷിച്ച ശേഷമേ കേസെടുക്കാനാവൂ എന്നാണ് പൊലീസ് പറയുന്നത്. അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും ബാലവകാശ കമ്മീഷണനും പരാതി നൽകുമെന്ന് ഹരികുമാർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]