ആലപ്പുഴ: ഉടമസ്ഥന്റെ വീടിന് സമീപം പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയ കേസിൽ രണ്ട് പേർ പിടിയിൽ. ആലപ്പുഴ ആര്യാട് സ്വദേശിയായ ശ്രീകുമാറിന്റെ ഹീറോ ഹോണ്ട ഇനത്തിൽപ്പെട്ട ബൈക്കാണ് തത്തംപള്ളി തോട്ടുങ്കൽ വീട്ടിൽ കണ്ണൻ (40) മോഷണം നടത്തി ആക്രിക്കടയിൽ കൊണ്ടുപോയി വിറ്റത്. മോഷണ മുതലാണെന്ന് അറിഞ്ഞിട്ടും ഈ വാഹനം വാങ്ങുകയും ഈ വിവരം പൊലീസിൽ നിന്നും മറച്ചുവെയ്ക്കുകയും ചെയ്ത ആലപ്പുഴ കൊറ്റംകുളങ്ങര അൻസിൽ മൻസിലിൽ അസ്ലമിനേയും (49) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
അസ്ലം സ്ഥിരമായി മോഷണ ബൈക്ക് വാങ്ങുകയും കുറച്ചുനാൾ ഉപയോഗിച്ച ശേഷം വാഹനങ്ങൾ പൊളിച്ച് വിൽക്കുകയുമായിരുന്നുവെന്ന് അന്വേഷണത്തിൽ പൊലീസിന് മനസ്സിലായി. നോർത്ത് പൊലീസ് ഇൻസ്പെക്ടർ എം കെ രാജേഷ്, എസ് ഐ ജേക്കബ്, എസ് ഐ ദേവിക, എസ് സി പി ഒ വിനോദ്, സിപിഒ സുഭാഷ് പി കെ എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
READ MORE: പൂട്ടിക്കിടന്ന വീട്ടിൽ വന്ന വാട്ടർ ബില്ല് കണ്ട് കണ്ണുതള്ളി, വാട്ടർ അതോറിറ്റിയും കൈവിട്ടു; ഒടുവിൽ ‘കൈത്താങ്ങ്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]