ക്രിസ്മസ് ആഘോഷങ്ങളിലാണ് നാടെങ്ങും. മിക്ക വിദേശരാജ്യങ്ങളിലും തൊഴിൽസ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് ഒന്നിലധികം ദിവസങ്ങൾ അവധി നൽകുകയും കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ക്രിസ്മസ് ആഘോഷിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇന്ത്യയിൽ അങ്ങനെ ഒരവസ്ഥയേ ഇല്ല അല്ലേ? എന്തായാലും, അത്തരത്തിലുള്ള ഒരു ലീവ് നൽകലിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
ഇന്ത്യക്കാരനായ ഒരു യുവാവാണ് ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ തൻ്റെ സ്ഥാപനം തനിക്ക് 15 ദിവസത്തെ അവധി തന്നതായി വെളിപ്പെടുത്തിയത്. യുകെ ആസ്ഥാനമായുള്ള ഒരു കമ്പനിയിലാണ് ഇന്ത്യക്കാരനായ ഈ യുവാവ് ജോലി ചെയ്യുന്നത്.
അവധിക്കാലം ആഘോഷിക്കുന്നതിനു വേണ്ടി ജനുവരി 6 വരെ കമ്പനി അവധി പ്രഖ്യാപിച്ചിരിക്കയാണ് എന്ന് അറിയിക്കുന്ന സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും വിവേക് പഞ്ചാൽ എന്ന യുവാവ് പങ്കുവച്ചിട്ടുണ്ട്. “ഹലോ വിവേക്, തിങ്കളാഴ്ച മുതൽ ജനുവരി 6 വരെ ക്രിസ്മസ് – പുതുവത്സര അവധിയാണ്” എന്നാണ് സന്ദേശത്തിൽ പറയുന്നത്.
‘യുകെ ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിൻ്റെ നേട്ടങ്ങൾ’ എന്ന കാപ്ഷനോടെയാണ് വിവേക് സ്ക്രീൻഷോട്ട് എക്സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത്. എന്തായാലും ഹോളിഡേ കിട്ടിയവരും കിട്ടാത്തവരും ഒക്കെ ചേർന്ന് പോസ്റ്റങ്ങ് വൈറലാക്കി. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്.
Benefits of working in a UK based company 🌝 pic.twitter.com/onfxM4dPB7
— Vivek Panchal (@Vivekpanchaal) December 20, 2024
ചിലരൊക്കെ പറഞ്ഞത്, ഇന്ത്യയിലെ കമ്പനികളുടെ അവസ്ഥ വളരെ പരിതാപകരമാണ് എന്നാണ്. ഇത്രയും ലീവുകളൊന്നും സ്വപ്നം കാണാൻ പോലും സാധിക്കില്ല എന്ന് പറഞ്ഞവരും ഉണ്ട്. ‘യുകെ മാത്രമല്ല, പല പാശ്ചാത്യരാജ്യങ്ങളും ഇങ്ങനെ തന്നെയാണ്. ഇന്ത്യയും ചില ഏഷ്യൻരാജ്യങ്ങളുമാണ് ക്ലയിന്റ് ആദ്യം എന്ന മനോഭാവം പിന്തുടരുന്നതും 24×7, 365 ദിവസവും ജോലി ചെയ്യേണ്ടി വരുന്നതും’ എന്ന് സൂചിപ്പിച്ചവരും ഉണ്ട്.
(ചിത്രം പ്രതീകാത്മകം)
ഞെട്ടിച്ച് കടലവിൽപ്പനക്കാരി പെൺകുട്ടി, ഇംഗ്ലീഷിൽ പുലി, 6 ഭാഷകൾ പറയും, സ്കൂളിൽ പോയിട്ടേയില്ല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]