.news-body p a {width: auto;float: none;}
ന്യൂഡൽഹി: വാർഷിക പരീക്ഷയിൽ തോറ്റാലും ഉയർന്ന ക്ലാസുകളിലേക്ക് വിദ്യാർത്ഥികൾക്ക് സ്ഥാനക്കയറ്റം നൽകുന്ന നയം കേന്ദ്രസർക്കാർ മാറ്റുന്നു. കേന്ദ്രസർക്കാർ നടത്തുന്ന വിദ്യാലയങ്ങളിലാണ് അഞ്ച് എട്ട് ക്ലാസുകളിൽ പുതിയ തീരുമാനം നടപ്പാക്കുന്നത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് നടപടി.
നിലവിൽ അഞ്ച്, എട്ട് ക്ലാസ് വിദ്യാർത്ഥികൾ വാർഷിക പരീക്ഷയിൽ തോറ്റാലും ഉയർന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകുകയാണ് പതിവ്. എട്ടാം ക്ലാസ് വരെ ഈ ചട്ടമാണ് നടപ്പിലാക്കിയിരുന്നത്. 2019ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൽ ഭേദഗതി വരുത്തിയാണ് അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൾ പാസ് നൽകി ഉയർന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നൽകുന്ന രീതി എടുത്തു കളഞ്ഞത്. പകരം അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ തോറ്റാൽ , തോറ്റതായി രേഖപ്പെടുത്തി വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകും. രണ്ടുമാസത്തിനകം തോറ്റ വിദ്യാർത്ഥികൾ വീണ്ടും വാർഷിക പരീക്ഷ എഴുതണം. ഇതിലും തോൽക്കുകയാണെങ്കിൽ ഇവർക്ക് ഉയർന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നൽകില്ല. അവർ വീണ്ടും ആ വർഷം ക്ലാസിൽ തന്നെ ഇരിക്കേണ്ടതായി വരുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. അതേസമയം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നത് വരെ ഒരു കുട്ടിയെയും ഒരു സ്കൂളിൽ നിന്നും പുറത്താക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ സ്കൂളുകൾ, സൈനിക് സ്കൂളുകൾ എന്നിവയുൾപ്പെടെ കേന്ദ്രസർക്കാർ നടത്തുന്ന 3000ത്തിലധഝികം സ്കൂളുകൾക്ക് പുതിയ ഭേദഗതി ബാധകമാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാൽ സ്കൂൾ വിദ്യാഭ്യാസം ഒരു സംസ്ഥാന വിഷയമായതിനാൽ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. ഇതിനകം 16 സംസ്ഥാനങ്ങളും ഡൽഹി ഉൾപ്പെടെയുള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഈ രണ്ട് ക്ലാസുകൾക്ക് ഓൾപാസ് നൽകുന്നത് ഒഴിവാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങൾ എട്ടാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൾപാസ് നൽകുന്ന നയം തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. ഹരിയാനയും പുതുച്ചേരിയും ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നേരത്തെ കേരളത്തിൽ ഈ വർഷം മുതൽ എട്ടാം ക്ലാസിൽ ഓൾ പാസ് വേണ്ട എന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു, ഇതിനെതിരെ കെ.എസി.ടി.എ അടക്കമുള്ള സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എട്ടാം ക്ലാസിൽ നിന്ന് ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കാനാണ് തീരുമാനം. അടുത്ത വർഷം ഇത് ഒൻപതാം ക്ലാസിലേക്ക് കൂടി വിപുലീകരിക്കും. 2026-27 അക്കാദമിക വർഷം പത്ത് വരെയുള്ള ഹൈസ്കൂൾ ക്ലാസുകളിൽ ഹയർ സെക്കൻഡറിക്ക് സമാനമായി സബ്ജക്ട് മിനിമം കൊണ്ടുവരാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.