സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും ആളുകളെ ആകർഷിക്കുന്ന അനേകം വീഡിയോകൾ വൈറലായി മാറാറുണ്ട്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. ഒരു പാകിസ്ഥാനി പെൺകുട്ടിയാണ് വീഡിയോയിൽ ഉള്ളത്. ലഘുഭക്ഷണങ്ങൾ വിൽക്കാൻ വന്ന പെൺകുട്ടിയുടെ വിവിധ ഭാഷകളിലുള്ള കഴിവ് ആളുകളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്.
വീഡിയോയിൽ പറയുന്നത് പ്രകാരം പെൺകുട്ടി സ്കൂളിൽ പോയിട്ടേയില്ല. എന്നാൽ, ആറ് ഭാഷകൾ അവൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കും എന്നാണ് പറയുന്നത്. ഉറുദു, ഇംഗ്ലീഷ്, സറായിക്കി, പഞ്ചാബി, പാഷ്തോ, ചിത്രാലി എന്നീ ഭാഷകളാണ് ഷുമൈല എന്ന പെൺകുട്ടി കൈകാര്യം ചെയ്യുന്നത്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ലോവർ ദിറിൽ നിലക്കടല, സൂര്യകാന്തി വിത്തുകൾ, മറ്റ് ലഘുഭക്ഷണങ്ങൾ എന്നിവ വിറ്റാണ് ഷുമൈല ഉപജീവനം നടത്തിക്കൊണ്ടിരുന്നത്.
ഡോക്ടർ സീഷാൻ എന്നും അറിയപ്പെടുന്ന പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഷബീർ എന്നയാളാണ് പെൺകുട്ടിയെ കണ്ടത്. ദിറിനെയും ചിത്രാലിനെയും ബന്ധിപ്പിക്കുന്ന ലോറി ടണലിന് സമീപത്തുവെച്ച് ഒരു വ്ലോഗ് ചിത്രീകരിക്കുന്നതിനിടയിലാണ് വ്ലോഗർ പെൺകുട്ടിയെ കണ്ടുമുട്ടിയത്. രണ്ടുപേരും തമ്മിലുള്ള സംഭാഷണം അധികം വൈകാതെ വൈറലായി മാറുകയായിരുന്നു.
സ്വയം പരിചയപ്പെടുത്താനാണ് വ്ലോഗർ ഷുമൈലയോട് പറയുന്നത്. അപ്പോഴാണ് തന്റെ അച്ഛന് 14 ഭാഷകൾ അറിയാമെന്നും തനിക്ക് ആറെണ്ണം അറിയാമെന്നും അവൾ പറയുന്നത്. താൻ സ്കൂളിൽ പോയിട്ടില്ല, അച്ഛൻ വീട്ടിലിരുന്ന് പഠിപ്പിച്ചതാണ് ഈ ഭാഷകളെല്ലാം എന്നും അവൾ പറയുന്നുണ്ട്.
View this post on Instagram
ഒപ്പം താൻ നിലക്കടലയും സൂര്യകാന്തി വിത്തുമെല്ലാം വിൽക്കുന്നുണ്ട് എന്നും നിങ്ങൾക്കെന്തെങ്കിലും വേണമെങ്കിൽ തന്നോട് പറയൂ എന്നും അവൾ പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ നെറ്റിസൺസ് ഏറ്റെടുത്തത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുകയും ചെയ്തു.
വലിയ വലിയ സ്കൂളുകളിൽ പോയി പഠിച്ചവരേക്കാളും മികച്ചതാണ് ഷുമൈലയുടെ ഇംഗ്ലീഷ് എന്നും അത് അവളെ പഠിപ്പിച്ച അച്ഛന് അഭിനന്ദനങ്ങൾ എന്നും കമന്റ് നൽകിയവരുണ്ട്. ഷുമൈലയ്ക്ക് പുസ്തകങ്ങൾ അയച്ചുതരാൻ ആഗ്രഹമുണ്ട് എന്ന് കമന്റ് നൽകിയവരും അവൾ ഉയരങ്ങളിലെത്തണം എന്ന് ആഗ്രഹിക്കുന്നു എന്ന് കമന്റ് നൽകിയവരും ഉണ്ട്.
രണ്ടുദിവസം കൊണ്ട് ഒരുകോടി ലൈക്ക് നേടി വീഡിയോ, മനുഷ്യർ വഴിമാറാൻ കാത്തുനിൽക്കുന്ന പെൻഗ്വിൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]