ന്യൂ സൗത്ത് വെയിൽസ്: ന്യൂ സൗത്ത് വെയിൽസിലെ ഹണ്ടർ മേഖലയിൽ നൂറോളം കംഗാരുക്കളെ ചത്ത നിലയിൽ കണ്ടെത്തി. വെടിയേറ്റാണ് കംഗാരുക്കൾ ചത്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് 43കാരനെ അറസ്റ്റ് ചെയ്തതായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു. പ്രതിയ്ക്കെതിരെ മൃഗങ്ങൾക്കെതിരായ ക്രൂരതയും ആയുധക്കുറ്റവും ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്.
ഒക്ടോബർ 8നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു. പ്രതിയെ ഡിസംബർ 20 ന് വില്യംടണിൽ നിന്നാണ് പിടികൂടിയത്. ഇവിടെ നിന്ന് നിരവധി തോക്കുകളും വെടിയുണ്ടകളും മറ്റും പിടിച്ചെടുത്തിരുന്നു. പ്രതിയ്ക്ക് എതിരെ ആറ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. മൃഗങ്ങളോടുള്ള ക്രൂരത, ആയുധങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രധാന വകുപ്പുകൾ എന്നിവ ഇവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിയെ ജനുവരി 13ന് റെയ്മണ്ട് ടെറസ് ലോക്കൽ കോടതിയിൽ ഹാജരാക്കും.
READ MORE: സ്കൂളുകളിൽ ‘ഓൾ പാസ്’ വേണ്ടെന്ന് കേന്ദ്രം; ആർടിഇ നിയമത്തിൽ ഭേദഗതി വരുത്തി, 5, 8 ക്ലാസുകൾക്ക് പിടിവീഴും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]