.news-body p a {width: auto;float: none;}
അബുദാബി: വരുന്ന വ്യാഴാഴ്ച വരെ യുഎഇയിലുടനീളം അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് റിപ്പോർട്ട്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട് പ്രകാരം മഴയും കാറ്റും മാറിമാറി വരാൻ സാദ്ധ്യതയുണ്ടെന്നാണ് പറയുന്നത്. തെക്കുകിഴക്ക് ഭാഗത്ത് നിന്ന് ഉപരിതല ന്യൂനമർദം വ്യാപിക്കാൻ സാദ്ധ്യതയുള്ളതിനാലാണിത്.
ചില തീരപ്രദേശങ്ങളിലും ദ്വീപുകളിലും വടക്ക് – കിഴക്കൻ മേഖലകളിലും ഇടവിട്ട് മഴ പെയ്യാൻ സാദ്ധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തെക്ക് – കിഴക്കൻ കാറ്റ് മിതമായി വീശാനും സാദ്ധ്യതയുണ്ട്. ക്രമേണ വടക്ക് – കിഴക്ക് മുതൽ വടക്ക് – പടിഞ്ഞാറ് വരെ കാറ്റ് വ്യാപിക്കും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത വർദ്ധിച്ചേക്കാം. കാറ്റിനൊപ്പം പൊടിയും മണലും വീശാൻ സാദ്ധ്യതയുണ്ട്. അപകടം ഉണ്ടാകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം.
അറബിക്കടലും ഒമാൻ കടലും പ്രക്ഷുബ്ദ്ധമാകാൻ സാദ്ധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. അതേസമയം, ഇന്നലെ പെയ്ത മഴയിൽ രാജ്യത്ത് പലയിടത്തും നാശനഷ്ടമുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]