.news-body p a {width: auto;float: none;}
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മാർക്കോ’ കേരളത്തിലെ തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. വയലൻസിന് പ്രധാന്യം നൽകികൊണ്ട് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയർ ഗ്രാഫ് ഉയർത്താൻ പോകുന്ന ചിത്രമാണെന്നാണ് മാർക്കോയെ വിശേഷിപ്പിക്കുന്നത്. ചിത്രം 100 കോടി ക്ലബ്ബ് തൊടുമെന്നാണ് ആരാധകരും സിനിമ പ്രേമികളും പറയുന്നത്.
ചിത്രം വമ്പൻ ഹിറ്റിലേക്ക് കടക്കുന്നതിനിടെ പ്രൊപ്പഗാൻഡ സിനിമയിലെ നായകൻ എന്ന ആരോപണത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി ഇതേക്കുറിച്ച് തുറന്നുപറയുന്നത്. പലരും തന്നെ അറിയാൻ ശ്രമിച്ചില്ലെന്നും അത്തരം ആരോപണങ്ങൾ ഉൾക്കൊള്ളാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു ഉണ്ടാക്കിയതെന്നും ഉണ്ണി അഭിമുഖത്തിനിടെ പറഞ്ഞു.
ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്…
‘പ്രൊപ്പഗൻഡ സിനിമയിലെ നായകൻ എന്ന ആരോപണം ഉൾക്കൊള്ളാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പലരും തന്നെ അറിയാൻ ശ്രമിച്ചില്ല. ഗുജറാത്ത് ബിസിനസുകാരന്റെ മകൻ, ഒരുപാട് പൈസ കയ്യിലുണ്ടെന്ന് കരുതി, അത് ചെലവാക്കാൻ വേണ്ടി മാത്രം സിനിമയിൽ വന്നുവെന്നാണ് കരുതിയത്. ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചതെന്നും വീട്ടിലോ കുടുംബത്തിലോ സിനിമാ ബന്ധമുള്ള ആരുമില്ലെന്നും സിനിമ മോഹിച്ച് മാത്രം വന്നതാണെന്നും പറയണമെന്നുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നാൽ അതൊന്നും എനിക്ക് പറയാൻ കഴിഞ്ഞില്ല. എന്നെക്കുറിച്ച് അറിയുന്ന ആരും അതൊന്നും പറഞ്ഞുമില്ല. സോഷ്യൽ മീഡിയയിൽ ചിലതൊക്കെ പൊങ്ങിവരും. ചിലതിൽ തർക്കങ്ങളുണ്ടാകും. അതിലേക്ക് വലിച്ചിഴയ്ക്കപ്പെടും. ഇത്തരം വിവാദങ്ങളിൽപ്പെട്ടുപോയ ആളാണ് ഞാൻ’- ഉണ്ണി പറഞ്ഞു.