.news-body p a {width: auto;float: none;}
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെ പരാതിയുമായി ഇന്റലിജൻസ് വിഭാഗം മേധാവി പി വിജയൻ. വിജയന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ അജിത് കുമാർ നൽകിയ മൊഴി കള്ളമാണെന്നാണ് ഡിജിപിക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നത്. ഇതിൽ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പി വിജയന്റെ പരാതി തുടർനടപടികൾക്കായി സർക്കാരിന് കൈമാറി.
അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ഡിജിപി എസ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് പി വിജയനെതിരെ അജിത് കുമാർ മൊഴി നൽകിയത്. വിജയന് കരിപ്പൂരിലെ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എസ് പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടന്നാണ് അജിത് കുമാറിന്റെ മൊഴി. എന്നാൽ സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു.
കോഴിക്കോട്ട് ട്രെയിനിലെ തീവയ്പ്പിൽ പ്രതിയുടെ വിവരങ്ങൾ ചോർത്തിയെന്ന അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം പി വിജയന് അന്വേഷണ വിധേയമായി സസ്പെൻഷൻ ലഭിച്ചിരുന്നു. പിന്നീടത്തെ അന്വേഷണത്തിൽ ഉന്നത ഉദ്യോഗസ്ഥർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളിയതോടെയാണ് വിജയൻ സർവീസിൽ തിരിച്ചെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസിൽ അജിത് കുമാറിന് ക്ളീൻ ചീറ്റ് നൽകാനൊരുങ്ങുകയാണ് വിജിലൻസ് വകുപ്പ്. അന്വേഷണത്തിൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് വിജിലൻസ് നിലപാട്. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.