2011 -ലെ ക്രിസ്മസിന് യുഎസിലെ ടെക്സസിന്റെ ക്രിസ്മസ് തലസ്ഥാനം എന്നറിയപ്പെടുന്ന ഗ്രേപ്പ്വൈനിലെ താമസക്കാര്‍ ഉണര്‍ന്നത് പോലീസ് വാഹനങ്ങളുടെ നീണ്ട് സൈറണ്‍ മുഴക്കം കേട്ടാണ്. പുല്‍ക്കൂട്ടില്‍ ജനിച്ച ദൈവപുത്രന് പകരം അന്ന് അവര്‍ കണ്ടത് സമ്മാന പേപ്പറില്‍ പൊതിഞ്ഞ ആറ് മൃതദേഹങ്ങളും ഒപ്പം അത്തരത്തിലല്ലാത്ത ഒരു മൃതദേഹവുമായിരുന്നു. ഓരോ ക്രിസ്മസ് തലേന്നും ടെക്സസുകാരുടെ ഓർമ്മകളിലേക്ക് ആ ക്രിസ്മസ് രാത്രി കടന്നു വരുന്നു. ക്രിസ്മസിന് കുടുംബത്തെ സന്തോഷിപ്പിക്കാന്‍ സാന്താക്ലോസിന്റെ വേഷത്തിലെത്തിയ ഭര്‍ത്താവ് കുടുംബത്തിലെ എല്ലാവരെയും അന്ന് വെടിവച്ച് വീഴിത്തി. ഒടുവില്‍ വീട്ടില്‍ പോലീസെത്തിയപ്പോള്‍ കണ്ടത് സമ്മാനങ്ങള്‍ പൊതിയുള്ള പേപ്പറില്‍ പൊതിഞ്ഞ് വച്ച ഏഴ് മൃതദേഹങ്ങള്‍.
ഇറാനിയന്‍ വംശജനായ അസീസ് യാസ്ദാന്‍പാന (56) ആണ് അന്ന് സാന്താക്ലോസിന്റെ വേഷത്തില്‍ വീട്ടിലെത്തിയത്. അസീസ്, തന്റെ ഭാര്യ, കൗമാരക്കാരായ രണ്ട് കുട്ടികള്‍, ഭാര്യയുടെ സഹോദരി, സഹോദരീ ഭർത്താവ്, മരുമകൾ എന്നിവരെയാണ് അന്ന് രാത്രി കൊലപ്പെടുത്തിയത്. പോലീസ് അന്വേഷണത്തില്‍ മരുമകളുടെ മൊബൈലില്‍ നിന്ന് ഒരു സന്ദേശം കണ്ടെടുത്തു. തന്റെ കാമുകന് അയച്ച ആ സന്ദേശത്തില്‍, തങ്ങള്‍ വീട്ടിലെത്തിയതേയുള്ളൂവെന്നും സാന്താക്ലോസീന്റെ വേഷത്തില്‍ അമ്മാവനും വീട്ടിലുണ്ടെന്നും അദ്ദേഹമാകും ഈ വര്‍ഷത്തെ ക്രിസ്മസ് ഫാദറാകാന്‍ ആഗ്രഹിക്കുന്നെന്നുമായിരുന്നു എഴുതിയിരുന്നത്. പക്ഷേ, അടുത്ത 20 മിനിറ്റിനുള്ളില്‍ അന്ന് ആ വീട്ടിലുണ്ടായിരുന്ന അസീസ് ഒഴികെയുള്ളവരെല്ലാം വെടിയേറ്റ് മരിച്ചു.
സാന്റാ സ്യൂട്ട് ധരിച്ച അസീസ്, ജീവനൊടുക്കും മുമ്പ് 911 -ൽ വിളിച്ച് കൊലപാതകത്തെ കുറിച്ച് അറിയിച്ചിരുന്നു. അസീസിന്റെ ഫോണ്‍ സന്ദേശം ലഭിച്ച് മൂന്ന് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തിയ പോലീസ് കണ്ടത് ആറു പേരുടെ മൃതദേഹങ്ങള്‍ സമ്മാനങ്ങള്‍ പൊതിയുള്ള പേപ്പറില്‍ പൊതിഞ്ഞ് നിലയിലും ഒപ്പം അസീസിന്റെ മൃതദേഹവുമായിരുന്നു. ഭാര്യ ഫത്തേമെ റഹ്മതി (55), മകൻ അലി (14), മകൾ നോന (19) ഭാര്യയുടെ സഹോദരി സൊഹ്രെഹ് റഹ്മതി (58), ഭർത്താവ് മുഹമ്മദ് ഹുസൈൻ സറേയ് (59), മകൾ സഹ്റ (22) എന്നിവരെയാണ് അസീസ് വെടിവച്ച് കൊലപ്പെടുത്തിയത്. ഓരോ മൃതദേഹത്തില്‍ നിന്നും മൂന്നും നാലും ബുള്ളറ്റുകളാണ് പോലീസ് കണ്ടെടുത്തത്. രണ്ട് കൈത്തോക്കുകളും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി.
മുടി പിടിച്ച് വലിച്ച്, നിലത്തിട്ട് ചവിട്ടി, മാന്തിപ്പറിച്ച് പെണ്‍കുട്ടികളുടെ പൊരിഞ്ഞ തല്ല്; വീഡിയോ വൈറൽ
Killer Santas #4
Aziz Yazdanpanah showed up at his estranged wife’s apartment on December 25, 2011 in a Santa suit. A half hour later he had killed his wife, his two teenage children, his sister-in-law, her husband, and his niece before killing himself.https://t.co/yXLfmSJ2vU pic.twitter.com/sT308kDmHq
— Matthew Alan Mullins (@MatthewAMullins) December 10, 2021
ക്രിസ്മസ് പാർട്ടിക്കിടെ സഹപ്രവർത്തകർക്ക് കുപ്പിയിലാക്കിയ മുലപ്പാൽ നൽകി ഇൻഫ്ലുവൻസർക്ക് വിമര്‍ശനം; വീഡിയോ വൈറൽ
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അസീസിന് അന്ന് രാത്രി വീട്ടിലെ ആഘോഷത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. കുടുംബത്തിലെ അസ്വാരസ്യങ്ങളിലേക്കാണ് പോലീസ് എത്തിചേര്‍ന്നത്. ഭാര്യ സഹോദരിയ്ക്കായിരുന്നു വീടിന്റെയും വീട്ടിലുള്ളവരുടെയും നിയന്ത്രണം. ‘ദുഷ്ടന്’ എന്നായിരുന്നു ഭാര്യ സഹോദരി അസീസിനെ വിളിച്ചിരുന്നത്. അതും എല്ലാവരുടെയും മുന്നില്‍വച്ച്. 911 ലേക്ക് വിളിച്ച് കൊണ്ട് അസീസ് പറഞ്ഞത് തന്നെ രക്ഷിക്കാനാണ്. ഒപ്പം ഞാന്‍ ആളുകളെ വെടിവയ്ക്കുകയാണെന്നും. പിന്നാലെ അസീസ് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. ഇതിനിടെ അസീസ് മരിച്ച് കിടന്ന തന്റെ അളിയന്റെ കൈയില്‍ ഒരു തോക്ക് പിടിപ്പിച്ചിരുന്നു.
പോലീസ് അന്വേഷണത്തില്‍ അസീസ് മുന്‍ റിയല്‍ എസ്റ്റേറ്റ് പ്രൊഫഷണലായിരുന്നെന്നും എന്നാല്‍ അടുത്ത കാലത്തായി വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നെന്നും കണ്ടെത്തി. 2010 ല്‍ അസീസും ഭാര്യയും സംയുക്തമായി പാപ്പര്‍ ഹര്‍ജിയ്ക്ക് അപേക്ഷിച്ചിരുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ അസീസിന്റെ ഭാര്യ രണ്ട് സ്പാകളില്‍ ജോലിക്ക് കയറി. പിന്നാലെ കുടുംബ വീട് വിട്ട് ഇവര്‍ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറ്റിയിരുന്നെന്നും പോലീസ് കണ്ടെത്തി. പക്ഷേ, ഇന്നും അസീസ് എന്തിനാണ് കൊലനടത്തിയത് എന്നതിന്റെ കൃത്യമായ കാരണത്തിലേക്കെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇന്നും ക്രിസ്മസ് അടുക്കുമ്പോള്‍ ടെക്സാസുകാരുടെ ഓര്‍മ്മകളിലേക്ക് ആ കൊലപാതക ഓർമ്മകള്‍ കയറിവരും. പീന്നീട് അസീസ് യാസ്ദാന്‍പാന അറിയപ്പെട്ടത് ‘കില്ലര്‍ സാന്താ’ എന്ന പേരിലൂം.
മുടിവെട്ട് പാതിവഴി നിർത്തി ഇറങ്ങി ഓടി; പിന്നാലെ, പോലീസുകാരനെ ഇടിച്ച് കൂട്ടുന്ന അക്രമിയെ ‘ഒതുക്കി’, വീഡിയോ വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]