.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: പനാമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായ നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കനാലിന്റെ നിയന്ത്രണം യു.എസിന് ഏറ്റെടുക്കേണ്ടി വരുമെന്നും ഡൊണാൾഡ് ട്രംപ്. ജനുവരി 20ന് യു.എസ് പ്രസിഡന്റായി അധികാരമേൽക്കാനിരിക്കെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. കനാലിലൂടെ പോകുന്ന യു.എസ് കപ്പലുകൾക്ക് പനാമ അന്യായ നിരക്ക് ചുമത്തുന്നെന്നാണ് ആരോപണം. കനാൽ മേഖലയിൽ ചൈനീസ് സ്വാധീനം വർദ്ധിക്കുന്നതിനെതിരെയും ട്രംപ് രംഗത്തെത്തി. കനാലിന്റെ നിയന്ത്രണം തെറ്റായ കരങ്ങളിലെത്താൻ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. അറ്റ്ലാന്റിക് – പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് പനാമ കനാൽ. ലാറ്റിനമേരിക്കൻ രാജ്യമായ പനാമയിലാണ് കനാൽ സ്ഥിതി ചെയ്യുന്നത്. 1914ൽ യു.എസാണ് കനാൽ നിർമ്മിച്ചത്. 1977ലാണ് കനാലിന്റെ നിയന്ത്റണം യു.എസ് പനാമയ്ക്ക് നൽകിയത്. 1999ൽ പനാമ സർക്കാരിന് കനാലിന്റെ നിയന്ത്റണം പൂർണമായും ലഭിച്ചു.