
.news-body p a {width: auto;float: none;} കുവൈറ്റ് സിറ്റി: 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ – അഹ്മ്മദ് അൽ – ജാബർ അൽ – സബാഹിനൊപ്പമാണ് മോദി അർദിയായിലെ ജാബർ അൽ-അഹ്മ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ഫുട്ബാൾ മത്സരം കാണാനെത്തിയത്.
അമീറിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി എത്തിയത്. ഇരുവരും സ്റ്റേഡിയത്തിലെ വി.വി.ഐ.പി ഗാലറിയിൽ ഏതാനും സമയം ചെലവഴിച്ചു.
കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ – ഖാലിദ് അൽ – സബാഹ്, പ്രധാനമന്ത്രി അഹ്മ്മദ് അൽ-അബ്ദുള്ള അൽ-സബാഹ് എന്നിവരും ഉദ്ഘാടന ചടങ്ങിന് സാക്ഷികളായി. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിലെ (ജി.സി.സി) അംഗങ്ങളും ഇറാക്ക്, യെമൻ എന്നിവരുമടക്കം എട്ട് രാജ്യങ്ങളാണ് അറേബ്യൻ ഗൾഫ് കപ്പിൽ മത്സരിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട കായിക മത്സരങ്ങളിലൊന്നാണിത്.
മത്സരത്തിന്റെ ഭാഗമായ എല്ലാ ടീമുകൾക്കും മോദി ആശംസകൾ നേർന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]