.news-body p a {width: auto;float: none;}
ബ്രസീലിയ: ചെറുവിമാനം യാത്രക്കാരുമായി ടൗണിലെ വീടുകളിൽ വന്നിടിച്ച് തകർന്ന് പത്ത് മരണം. ബ്രസീലിലെ വിനോദസഞ്ചാര നഗരമായ ഗ്രമാഡോയിലാണ് സംഭവം. ചെറുവിമാനം പറക്കലിനിടെ നിലതെറ്റി ഒരു വീടിന്റെ ചിമ്മിനിയിൽ വന്നിടിച്ചു. പിന്നീട് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചു പിന്നീട് ഒരു മൊബൈൽ ഷോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരായ പത്ത്പേരും മരിച്ചു.
നിരവധിയാളുകൾ തിങ്ങിക്കൂടി താമസിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. 12ഓളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ചിലർക്ക് പുക ശ്വസിച്ചാണ് പ്രശ്നമുണ്ടായതെന്ന് ബ്രസീൽ സിവിൽ ഡിഫൻസ് ഏജൻസി എക്സിലൂടെ വ്യക്തമാക്കി. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ലൂയിസ് ക്ളൗഡിയോ ഗലേയാസി എന്ന പ്രാദേശിക ബിസിനസുകാരനാണ് അപകട സമയത്ത് വിമാനം പറത്തിയിരുന്നത്. കുടുംബസമേതം സാവോപോളോയിലേക്ക് പോകുകയായിരുന്നു ഇയാൾ. 61 വയസുകാരനായ ഇയാൾ വിമാനത്തിലുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ മൂന്ന് പെൺമക്കൾ, കുടുംബാംഗങ്ങൾ, കമ്പനിയിലെ ഒരു ജീവനക്കാരൻ എന്നിവരാണ് മരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]