
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട – ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 77 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി. പത്തനംതിട്ട പ്രമാടം ഇളകൊള്ളൂര്‍ സുനിലിനെ(27)യാണ് കോടതി ശിക്ഷിച്ചത്. 77 വര്‍ഷം കഠിന തടവിന് പുറമെ മൂന്നര ലക്ഷം രൂപ പിഴ ഒടുക്കണമെന്നും പിഴ ഒടുക്കാതിരുന്നാല്‍ ഒന്നര വര്‍ഷം അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പത്തനംതിട്ട പോക്സോ പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ ആണ് ശിക്ഷ വിധിച്ചത്. 14 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെ പല തവണ പീഡിപ്പിക്കുകയായിരുന്നു. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.