
കാര്യമായ പ്രീ റിലീസ് പബ്ലിസിറ്റിയൊന്നുമില്ലാതെ വന്ന് ഞെട്ടിക്കുന്ന ചില ചിത്രങ്ങളുണ്ട്. ഉള്ളടക്കം കൊണ്ടും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങള്‍കൊണ്ടും ഒക്കെ ആകാം അത്. ആ നിരയില്‍ പെട്ട ചിത്രങ്ങള്‍ക്ക് ഉദാഹരണമായിരുന്നു ദുര്‍ഗ കൃഷ്ണയും ഇന്ദ്രന്‍സും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉടല്. രതീഷ് രഘുനന്ദന് ആയിരുന്നു സംവിധാനം. ഇപ്പോഴിതാ പ്രേക്ഷകരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ഇപ്പുറം ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
2022 മെയ് 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മൗത്ത് പബ്ലിസിറ്റി കൊണ്ട് തിയറ്ററില്‍ പ്രേക്ഷകര്‍ എത്തിയ ചിത്രമാണെങ്കിലും ചിത്രം കാണാത്ത വലിയൊരു വിഭാഗം സിനിമാപ്രേമികള്‍ ഉണ്ട്. അതിനാല്‍ത്തന്നെ ഒടിടിയില്‍ ചിത്രം എന്നെത്തുമെന്ന അന്വേഷണം സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ സ്ഥിരമായി എത്തുന്നുമുണ്ടായിരുന്നു. ഒന്നര വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കിപ്പുറം ആ ചോദ്യത്തിനുള്ള ഉത്തരം എത്തിയിരിക്കുകയാണ്. സൈന പ്ലേയിലൂടെയാണ് ഉടലിന്റെ ഒടിടി റിലീസ്. എന്നാല്‍ കമിംഗ് സൂണ്‍ എന്നല്ലാതെ ഒടിടി റിലീസ് തീയതി അവര്‍ പ്രഖ്യാപിച്ചിട്ടില്ല. ദുര്‍ഗ കൃഷ്ണയുടെയും ഇന്ദ്രന്സിന്റെയും മികച്ച പ്രകടനത്തിന്റെ പേരിലും കൈയടി നേടിയ ചിത്രമായിരുന്നു ഉടല്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രവീണ്‍, ബൈജു ഗോപാലന് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആയിരുന്നു ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്നര്‍.
Last Updated Dec 23, 2023, 1:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]