
അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ആറന്മുളയില് നിന്ന് പുറപ്പെട്ടു; ശബരിമലയില്‍ എത്തുക 26ന് പത്തനംതിട്ട: അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുളയില് നിന്ന് പുറപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി 26ന് ശബരിമലയിലെത്തും.
27നാണ് മണ്ഡലപൂജ നടക്കുന്നത്. അതേസമയം, പുതിയ ബാച്ച് പൊലീസ് സംഘത്തിലെ പകുതി പേര് ശബരിമല ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.
മണ്ഡല പൂജയോട് അനുബന്ധിച്ചു 100 പൊലീസുകാരെക്കൂടി അധികം നിയോഗിക്കാനാണ് പൊലീസ് തീരുമാനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്തരുടെ വാഹനങ്ങള്‍ പൊലീസ് പല സ്ഥലങ്ങളിലും തടഞ്ഞിട്ടതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡംഗവുമായി തര്‍ക്കമായിരുന്നു.
നിലവില്‍ വാഹനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്നാണ് സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ സുദര്ശൻ ഐ എ എസ് അറിയിച്ചത്. വരും ദിവസങ്ങളിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങും 90000 ത്തിന് മുകളിലാണ്.
ഇതും ഇനിയുള്ള ദിവസങ്ങളിലുണ്ടെക്കാവുന്ന തിരക്കിനെയാണ് സൂചിപ്പിക്കുന്നത്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]