
ഒമ്പതു വയസ്സുകാരനോട് ലൈംഗികാതിക്രമം കാണിച്ച അറുപത്തിരണ്ടുകാരന് എട്ട് വർഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ. വഴിക്കടവ് പുന്നക്കൽ പാറോപാടത്ത് അശോകനെതിരെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.പി ജോയ് ശിക്ഷ വിധിച്ചത്. ( 62 year old man who raped 9 year old boy gets 8 year imprisonment )
2019 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം. വഴിക്കടവ് പുന്നക്കൽ കേളൻകുന്ന് എന്ന സ്ഥലത്ത് വെച്ച് ഉപ്പ് വാങ്ങാനായി കടയിൽ പോയി തിരിച്ചു വരുന്ന സമയം പ്രതി ഒൻപത് വയസ്സ് പ്രായമുള്ള പരാതിക്കാരനെ പിടിച്ചു വലിച്ചു പ്രതിയുടെ വീട്ടിലേക്ക് കൊണ്ട് പോയി ലൈംഗികാക്രമണം നടത്തിയെന്നാണ് കേസ്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം സാധാരണ തടവ് കൂടുതൽ അനുഭവിക്കണം.
വഴിക്കടവ് പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ബി എസ് ബിനു, അന്നത്തെ വഴിക്കടവ് പോലീസ് ഇൻസ്പെക്ടറും ഇപ്പോഴത്തെ മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ പി അബ്ദുൽബഷീർ എന്നിവരായിരുന്നു അന്വേഷണോദ്യോഗസ്ഥർ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി സി ഷീബപ്രോസീക്യൂഷനെ സഹായിച്ചു.പതിമൂന്ന് സാക്ഷികളെ വിസ്തരിച്ചു.പതിനാറ് രേഖകൾ ഹാജരാക്കുകയും ചെയ്തു. ശിക്ഷ അനുഭവിക്കുന്നതിനായി പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
Story Highlights: 62 year old man who raped 9 year old boy gets 8 year imprisonment
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]