

ശബരിമല പാതയില്‍ രണ്ട് അപകടം; മിനി ബസ് തോട്ടിലേക്ക് മറിഞ്ഞു; ഏഴ് പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല പാതയില്‍ ഇന്ന് പുലര്‍ച്ച ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് പേര്‍ക്ക് പരിക്ക്.
പുലര്‍ച്ചെ നാലുമണിയോടെ എരുമേലി പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപമായിരുന്നു ആദ്യത്തെ അപകടം. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡ് കടന്ന് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു.
വാഹനത്തിനുള്ളില്‍ 12 തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നു. ഇവരില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്ന് പൊലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പുലര്‍ച്ചെ അഞ്ചരമണിയോടെ കണമല അട്ടിവളവില്‍ ആയിരുന്നു രണ്ടാമത്തെ അപകടം. ബ്രേക്ക് നഷ്ടമായ മിനി ബസ് മതിലിലിടിച്ച് നിര്‍ത്താനുള്ള ശ്രമത്തിനിടെ റോഡില്‍ വട്ടം മറിയുകയായിരുന്നു. അപകടത്തില്‍ 3 തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു. ഇവരെ മോട്ടോര്‍ വാഹന വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സേഫ് സോണ്‍ അധികൃതരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്നാട്
മാര്‍ത്താണ്ഡം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഇവരുടെയും പരിക്കു ഗുരുതരമല്ല എന്ന് അധികൃതര്‍ അറിയിച്ചു. തമിഴ്നാട്ടില്‍ നിന്ന് എത്തിയ തീര്‍ത്ഥാടക വാഹനങ്ങളാണ് രണ്ടിടത്തും അപകടത്തില്‍പ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]