

ശബരിമല മരക്കൂട്ടത്ത് വനംവകുപ്പ് ജീവനക്കാരനെ പാമ്പ് കടിച്ചു; കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
പത്തനംതിട്ട: ശബരിമലയില്‍ വനം വകുപ്പ് ജീവനക്കാരന് പാമ്പ് കടിയേറ്റു.
മരക്കൂട്ടത്ത് വച്ചായിരുന്നു സംഭവം. കൊല്ലം കുമ്മിള്‍ സ്വദേശി സെൻജിത്തിനെയാണ് പാമ്പ് കടിച്ചത്.
തെന്മല ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനാണ്. ശബരിമല ഡ്യൂട്ടിക്കായി എത്തിയതായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സെൻജിത്തിനെ ഉടൻ തന്നെ പമ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]