
പാള്‍: കൈവിരലിന് പരിക്കേറ്റ ഇന്ത്യന്‍ താരം റുതുരാജ് ഗെയ്കവാദിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമാവും. ഏകദിന പരമ്പരയ്ക്കിടെയേറ്റ പരിക്കില്‍ നിന്ന് ഇപ്പോഴും താരം പൂര്‍ണമായും മോചിതനായിട്ടില്ല. അതുകൊണ്ടുതന്നെ ബിസിസിഐ താരത്തെ നാട്ടിലേക്ക് അയക്കുകയായിരുന്നു. അതേസമയം, സീനിയര്‍ താരം വിരാട് കോലി വ്യക്തിപരമായ ആവശ്യങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചു.
മൂന്ന് ദിവസം മുമ്പാണ് താരം നാട്ടിലേത്തിയിരുന്നത്. ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്. എന്ത് കാരണം കൊണ്ടാണ് നാട്ടിലേക്ക് തിരിച്ചതെന്നുള്ള കാരണം വ്യക്തമല്ല. എന്നാല്‍ ബിസിസിഐ പറയുന്നത് സെഞ്ചുറിയനില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പ് കോലി തിരിച്ചെത്തുമെന്നാണ് ബിസിസിഐ അറിയിച്ചത്. റുതുരാജ് ആവട്ടെ ഇപ്പോഴും ബിസിസിഐ മെഡിക്കല്‍ സംഘത്തോടൊപ്പമാണ്. പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനത്തില്‍ കളിച്ചിരുന്നില്ല. റുതുവിന്റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. റുതുവിന് പകരം സഞ്ജു ടെസ്റ്റ് ടീമിലെത്തുമോ എന്ന ചോദ്യം ആരാധകരും ഉന്നയിക്കുന്നുണ്ട്.
റുതുരാജിന്റെ അഭാവത്തില്‍ രജത് പടീധാറാണ് കളിച്ചിരുന്നത്. അതോടെ, മലയാളി താരം സഞ്ജു സാംസണ് മൂന്നാം സ്ഥാനത്ത് കളിച്ചിരുന്നു. സഞ്ജുവിന്റെ സെഞ്ചുറി കരുത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ജയിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ 108 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ടോസ് നഷ്ടമായി ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജുവിന്റെ സെഞ്ചുറി (108) കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയിരുന്നു.
മുന്‍നിര തകര്‍ന്നപ്പോഴും മൂന്നാമനായി ബാറ്റിംഗിനെത്തിയ സഞ്ജു ഉത്തരവാദിത്തത്തോടെ ബാറ്റ് വീശി. രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്. മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു.
Last Updated Dec 22, 2023, 6:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]