
റിയാദ്: സൗദിയിൽ വർധിച്ച വാഹനപകടങ്ങളുടെ കാരണങ്ങൾ പുറത്ത് വിട്ട് പൊതുഗതാഗത അതോറിറ്റി. ഹൈവേ ട്രാക്കുകളിൽ നിന്നും വാഹനം പെട്ടെന്ന് വെട്ടിക്കുന്നതും മുമ്പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്തതും കൂടുതൽ അപകടങ്ങൾക്ക് കാണമാകുന്നതായി റിപ്പോർട്ട് പറയുന്നു. 2022 ലെ റോഡപകടങ്ങളുടെ റിപ്പോർട്ടാണ് അതോറിറ്റി പുറത്തുവിട്ടത്.
സൗദിയിലെ വാഹനപകടങ്ങളുടെ പ്രധാന കാരണങ്ങളും എണ്ണവും പുറത്തുവിട്ട് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്. രണ്ടായിരത്തി ഇരുപത്തി രണ്ടിലെ കണക്കുകളാണ് അതോറിറ്റി പ്രസിദ്ധീകരിച്ചത്. ഹൈവേകളിൽ ട്രാക്കുകൾ മാറുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കാതെ പെട്ടെന്ന് ട്രാക്കുകൾ മാറുന്നതാണ് അപകടത്തിന് പ്രധാനകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇത്തരത്തിൽ പെട്ടെന്ന് ട്രാക്ക് മാറിയത് മൂലം കഴിഞ്ഞ വർഷം 475000 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
മുമ്പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാതെ ഡ്രൈവ് ചെയ്തതാണ് രണ്ടാമത്തെ അപകട കാരണം. ഇതുവഴി 459000 അപകടങ്ങളും പോയ വര്‍ഷം റിപ്പോർട്ട് ചെയ്തു. ഡ്രൈവിംഗിൽ നിന്നും ശ്രദ്ധതിരിക്കുന്ന മൊബൈൽ ഉപയോഗം പോലെയുള്ള കാരണങ്ങൾ കൊണ്ട് 194000വും മറ്റു കാരണങ്ങൾ കൊണ്ട് 185000 അപകടങ്ങളും റിപ്പോർട്ട് ചെയ്തതായും അതോറിറ്റി റിപ്പോർട്ട് പറയുന്നു. എന്നാൽ ഗുരുതര അപകടങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് വലിയ കുറവ് രേഖപ്പെടുത്തി. ഇത്തരം അപകടങ്ങൾ 55 ശതമാനം തോതിൽ കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു.
Read Also –
ഉപയോഗിച്ച വസ്തുക്കള്‍ സൗദിയിലേക്ക് കൊണ്ടുവരാൻ നികുതിയിളവ്
റിയാദ്: സ്വകാര്യ ആവശ്യത്തിന് കൊണ്ടുവരുന്നതും ഉപയോഗിച്ചതുമായ വസ്തുക്കൾക്ക് കസ്റ്റംസ് നികുതിയില്‍ ഇളവ് ലഭിക്കുമെന്ന് സൗദി കസ്റ്റംസ് ആൻഡ് സകാത്ത് അതോറിറ്റി. ആറ് മാസത്തില്‍ കൂടുതല്‍ കാലം വിദേശത്ത് തങ്ങിയ സ്വദേശികൾക്കും പുതുതായി രാജ്യത്തേക്ക് എത്തുന്ന വിദേശികൾക്കും ഇളവ് ലഭ്യമാകും.
കൃത്യമായ ഡോക്യുമെൻറുകള്‍ സമർപ്പിക്കുന്നവർക്ക് മാത്രമാകും ഇളവ് ലഭിക്കുക. വ്യക്തിഗത ആവശ്യത്തിനുള്ളതും ഉപയോഗിച്ചതുമായ വീട്ടുപകരണങ്ങള്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാണ് നികുതി ഇളവ്. നികുതിയിളവിന് പുറമേ കസ്റ്റംസ് നടപടികളില്‍ നിന്നും ഒഴിവ് നൽകും. വ്യോമ- കര- നാവിക അതിർത്തികള്‍ വഴിയെത്തുന്ന വസ്തുക്കൾക്കാണ് ആനുകൂല്യം ലഭിക്കുക. വിദേശത്ത് കഴിഞ്ഞതിൻറെ രേഖകള്‍, പുതതായി രാജ്യത്ത് താമസിക്കുന്നതിന് നേടിയ വിസാരേഖകള്‍ ഒപ്പം താമസ ഇടവുമായി ബന്ധപ്പെട്ട രേഖകള്‍, സർക്കാര്‍ തലത്തിലെ വകുപ്പ് മേധാവികള്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ എന്നിവ ഇതിനായി ഹാജരാക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.
ᐧ
Last Updated Dec 22, 2023, 9:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]