
റിയാദ് – ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പെനാല്‍ട്ടി ഗോളില്‍ സ്റ്റീവന്‍ ജെറാഡ് പരിശീലിപ്പിക്കുന്ന അല്ഇത്തിഫാഖിനെ സൗദി പ്രൊ ലീഗില്‍ അന്നസ്ര്‍ 3-1 ന് തോല്പിച്ചു. ഇടവേളക്ക് അല്പം മുമ്പ് ബ്രസീല്‍ സ്ട്രൈക്കര്‍ അലക്സ് ടെലിസാണ് ആദ്യ ഗോളടിച്ചത്. 59ാം മിനിറ്റില്‍ മാഴ്സലൊ ബ്രോസവിച് ലീഡുയര്‍ത്തി. 17 കളികളില്‍ 40 പോയന്റുമായി അന്നസ്ര്‍ രണ്ടാം സ്ഥാനത്താണ്. സെര്‍ജി മിലിന്‍കോവിച് സാവിച്ചിന്റെ ഹാട്രിക്കില്‍ അബഹയെ 7-0 ന് തോല്പിച്ച അല്‍ഹിലാല്‍ 50 പോയന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. അലക്സാണ്ടര്‍ മിത്രോവിച്, സാലിം അല്‍ദോസരി, മുഹമ്മദ് കാനു, റൂബന്‍ നെവെസ് എന്നിവരും സ്കോര്‍ ചെയ്തു. റിയാദ് മഹ്റേസിന്റെ ഗോളില്‍ അല്‍ഹസമിനെ 4-0 ന് കീഴടക്കിയ അല്അഹ്ലി മൂന്നാം സ്ഥാനത്തുണ്ട്. ഇത്തിഫാഖ് എട്ടാമതാണ്.
അടുത്ത വര്‍ഷം ചൈനയില്‍ പര്യടനം നടത്തുമെന്ന് അന്നസര്‍ പ്രഖ്യാപിച്ചു. ജനുവരിയില്‍ ചൈനീസ് ക്ലബ്ബുകളുമായി അന്നസ്ര്‍ ഏറ്റുമുട്ടും. ആദ്യമായാണ് അന്നസര്‍ ചൈനയില്‍ കളിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
