

കറുകുറ്റിയിലെ മൂന്ന് നില കെട്ടിടത്തിൽ തീപിടിത്തം; കെട്ടിടത്തില്‍ കുടുങ്ങിയയാള്‍ മരിച്ചു
കൊച്ചി: എറണാകുളം കറുകുറ്റിയിലെ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിനിടെ കെട്ടിടത്തില്‍ കുടുങ്ങിയയാള്‍ മരിച്ചു.
കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ന്യൂ ഇയര്‍ കമ്പനീസ് ജീവനക്കാരൻ കരയാംപറമ്പ് സ്വദേശി ബാബുവാണ് മരിച്ചത്. തീപിടിത്തമുണ്ടായ ഉടൻ തന്നെ മറ്റ് ജീവനക്കാര്‍ ഇറങ്ങി ഓടിയെങ്കിലും ബാബുവിന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല.
കെട്ടിടത്തില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താൻ അഗ്നിശമന സേന ശ്രമം നടത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. അപകടമുണ്ടായി നാല് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. തീ പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.തൃശൂര്‍ സ്വദേശി പ്രസാദിന്റെ ഉടമസ്ഥതയിലുള്ളതാണ് തീപിടിത്തമുണ്ടായ സ്ഥാപനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]