
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിസാൻ – സാമ്പത്തിക തർക്കത്തെ തുടർന്ന് ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ടു ബംഗ്ലാദേശുകാർക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരൻ മുഹമ്മദ് അർസൂഖാനെ അനുനയത്തിൽ കാറിൽ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി തുണിക്കഷ്ണം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചും വായക്കകതത്ത് കീടനാശിനി സ്പ്രേചെയ്തും കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട മദ്സിറാജുൽ മദ്ജലാൽ ബീഫാരി, മുഫസൽ മൗജൂൻ അലി എന്നിവർക്ക് ജിസാനിലാണ് ശിക്ഷ നടപ്പാക്കിയത്. പ്രതികൾ ലഹരി ഗുളികകൾ ഉപയോഗിച്ചതായും തെളിഞ്ഞിരുന്നു.