
റിയാദ്: ഒമാനിൽ നിന്ന് ഉംറ നിർവഹിക്കാന്‍ സൗദി അറേബ്യയിലെത്തിയ മലയാളി മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ ആയിപ്പുഴ പട്ടാന്നൂര്‍ സ്വദേശി കുന്നായില്‍ വളപ്പില്‍ ഉമര്‍ (73) ആണ് മക്കക്ക് സമീപം ത്വായിഫില്‍ വെച്ച് മരിച്ചത്.
ഒമാനിൽ നിന്ന് ഭാര്യക്കും മക്കൾക്കുമൊപ്പം മക്കയിലേക്കുള്ള യാത്രാമധ്യേ ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെത്തുടർന്ന് ത്വായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. ഭാര്യ: സഫിയ, മക്കള്‍: സൈനുദ്ദീന്‍ (ഒമാന്‍), സൈഫുദ്ധീന്‍ (ഒമാന്‍), ഷറഫുദ്ദീന്, സഫീറ. മരുമക്കള്‍: ആഷിഖ്, റാഷിദ ഹാഫിസ, ശബ്ന. ത്വായിഫ് കെ.എം.സി.സി സെൻട്രല്‍ കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തില്‍ മരണാനന്തര നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച ജുമുഅ നമസ്കരാനന്തരം ത്വായിഫ് മസ്ജിദ് അബ്ദുല്ലാഹി ബിൻ അബ്ബാസ് മഖ്ബറയില് ഖബറടക്കി.
Read Also –
50 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടകൻ മരിച്ചു
റിയാദ്: നെഞ്ചുവേദനയുണ്ടായി ജിദ്ദയിലെ ആശുപത്രിയിൽ 50 ദിവസമായി ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടകൻ മരിച്ചു. ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം പാണ്ടിക്കാട് തുവ്വൂർ കുഴിയംകുത്ത് മദ്രസക്ക് സമീപം താമസിക്കുന്ന മംഗലശ്ശേരി അബ്ദുറഹ്മാൻ (78) ആണ് മരിച്ചത്.
സെപ്തംബർ 19 നാണ് ഇവർ ഉംറ കർമത്തിനായി മക്കയിലെത്തിയത്. ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കി ഒക്ടോബർ 28 ന് നാട്ടിലേക്ക് തിരിച്ചുപോകാനിരിക്കെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിത്സക്കായി ഇദ്ദേഹത്തെ അബ്ഹൂറിലുള്ള കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
50 ദിവസത്തോളം ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു മരണം. ഇദ്ദേഹത്തിൻറെ ഭാര്യ അക്കരമ്മൽ ഹാജറുമ്മ പായിപ്പുല്ല് ഡിസംബർ അഞ്ചിന് നാട്ടിലേക്ക് മടങ്ങിയിരുന്നു. മക്കൾ: റാസിഖ് ബാബു, അബ്ദുൽ ഹമീദ് (ഇരുവരും ജിദ്ദ), റഹ്മത്തുന്നീസ, റഷീദ, ശബ്ന, മരുമക്കൾ: ശബ്ന തുവ്വൂർ, നഷ്ദ തസ്നി തുവ്വൂർ, അബ്ദുശുക്കൂർ പാലക്കാട്, അബ്ദുസ്സമദ് പാണ്ടിക്കാട്, ജുനൈദ് പുന്നക്കാട്. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യഴാഴ്ച സുബ്ഹി നമസ്കാരാനന്തരം ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കി.
Last Updated Dec 22, 2023, 10:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]