
ഭുവനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രത്തില്‍ പ്രവേശിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച യൂട്യൂബറായ യുവതിയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ഒഡിഷ ജനറല്‍ സെക്രട്ടറി ജതിന് മൊഹന്തി. യൂട്യൂബറായ കാമിയ ജാനിക്കെതിരെയാണ് ജതിന് രംഗത്തെത്തിയത്. ‘കാമിയ ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. അത്തരമൊരാള്‍ക്ക് എങ്ങനെയാണ് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചത്.’ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് യുവതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപി നേതാവിന്റെ ആവശ്യം. ക്ഷേത്ര പരിസരത്ത് ക്യാമറ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് നിയമ ലംഘനമാണെന്നും ജതിന് പറഞ്ഞു.
ബിജെപി ആരോപണങ്ങള്‍ ശക്തമായതോടെ പ്രതികരണവുമായി കാമിയയും ക്ഷേത്രം അധികൃതരും രംഗത്തെത്തി. ‘മാധ്യമങ്ങളിലൂടെയാണ് വിവാദം അറിഞ്ഞത്. സംഭവത്തില്‍ തന്നോട് ആരും വിശദീകരണം ചോദിച്ചിട്ടില്ല.’ മാത്രമല്ല, താനൊരിക്കലും ബിഫ് കഴിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നതായി കാമിയ എക്സിലൂടെ അറിയിച്ചു. ബിജെപി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ക്ഷേത്രത്തില്‍ ക്യാമറ ഉപയോഗിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വ്യക്തമായ തെളിവ് നല്കിയാല് നടപടി സ്വീകരിക്കാന്‍ തയ്യാറാണെന്നും ക്ഷേത്രം വക്താവ് പ്രതികരിച്ചു. ബിജെപിയുടെ അസഹിഷ്ണുതയാണ് ഇത്തരം വ്യാജപ്രചരണങ്ങളിലൂടെ വ്യക്തമാകുന്നതെന്നും ബിജെഡിയും പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നവീന്‍ പട്നായികിന്റെ വിശ്വസ്തനും ബിജെഡി നേതാവുമായ വി.കെ പാണ്ഡ്യനൊപ്പം ക്ഷേത്രത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന വീഡിയോ കാമിയ പുറത്തുവിട്ടത്. പാണ്ഡ്യനെതിരെയും നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
Last Updated Dec 22, 2023, 7:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]