
തൃശൂർ: തൃശൂർ വലപ്പാട് ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു. കയ്പമംഗലം സ്വദേശി ഹരിദാസൻ നായർ (52) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസൻ നായരുടെ സുഹൃത്ത് സുരേഷിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്.
ഇന്ന് രാവിലെയാണ് കഴിമ്പ്രം മനയത്ത് ക്ഷേത്രത്തിന് സമീപം എടച്ചാലിവീട്ടിൽ സുരേഷിന്റെ വീട്ടിൽ ഹരിദാസ് നായരെ മരിച്ച നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി നോക്കിയപ്പോഴാണ് വീട്ടു വരാന്തയിൽ കസേരയിൽ മരിച്ച നിലയിൽ കണ്ടത്. കഴുത്തിൽ വേട്ടേറ്റ നിലയിലാണ്. മദ്യപാനത്തിനിടെയുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. വലപ്പാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇരിങ്ങാലക്കുടയിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
Last Updated Dec 22, 2023, 12:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]