തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളത്തിൽ നിന്നും ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ വർദ്ധിപ്പിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ വിമാനങ്ങളുടെ എണ്ണത്തിലാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.
ആഴ്ചയിൽ നാല് സർവീസുകൾ ഉണ്ടായിരുന്നത് ഏഴായാണ് ഉയർത്തിയത്. പുതിയ ഷെഡ്യൂൾ പ്രകാരമുള്ള സർവീസുകൾക്ക് നാളെ തുടക്കമാകും.
ഇതോടെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് സർവീസുകൾ വീതമുണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് മറ്റ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
തെക്കൻ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള പ്രവാസികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് ഈ നടപടി. ഗൾഫ് മേഖലയിലേക്കും കൂടുതൽ സർവീസുകൾ കഴിഞ്ഞ മാസം ഇൻഡിഗോ തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിലേക്ക് പ്രതിദിന സർവീസ് ആരംഭിച്ചിരുന്നു.
ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 1:20-ന് മാലെയിൽ എത്തുന്ന വിമാനം, തിരികെ 2:05-ന് പുറപ്പെട്ട് 4:20-ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. നിലവിൽ മാൽഡീവിയൻ എയർലൈൻസ് സർവീസ് നടത്തുന്ന തിരുവനന്തപുരം-മാലി, തിരുവനന്തപുരം-ഹാനിമാധു റൂട്ടുകൾക്ക് പുറമെയാണ് ഇൻഡിഗോയുടെ പുതിയ സർവീസ്.
ഇതിനുപുറമെ, കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്കും പുതിയ സർവീസ് ആരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പുലർച്ചെ 4:25-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 5:45-ന് മംഗളൂരുവിൽ എത്തും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് മടക്കയാത്ര.
വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യം പരിഗണിച്ചാണ് ഈ സർവീസ് ആരംഭിച്ചത്. കൂടുതൽ വാർത്തകൾക്ക് newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

