ദില്ലി: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയുടെ ഭാഗമായി നടന്ന ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക (ഇബ്സ) യോഗത്തിൽ സംസാരിക്കവെ, ഭീകരവാദത്തെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ കാലോചിതമായ പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന ആവശ്യം പ്രധാനമന്ത്രി വീണ്ടും ഉന്നയിച്ചു. യുഎൻ ഉൾപ്പെടെയുള്ള ആഗോള സ്ഥാപനങ്ങളുടെ പ്രവർത്തനം 21-ാം നൂറ്റാണ്ടിലെ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായി സാങ്കേതികവിദ്യ കൈമാറ്റത്തിന് ഒരു പൊതു സംവിധാനം വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിലേക്ക് അദ്ദേഹം നേതാക്കളെ ക്ഷണിക്കുകയും ചെയ്തു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

