കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നതായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. സംഘടനയിൽ നിലവിലുള്ള പ്രശ്നങ്ങൾക്ക് കാരണം ഈ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
മത നവീകരണ പ്രസ്ഥാനങ്ങളുമായി അകലം പാലിക്കണമെന്നതാണ് സമസ്തയുടെ അംഗീകൃത നിലപാടെന്നും ഹമീദ് ഫൈസി ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. സമസ്തയുടെ പ്രഖ്യാപിത നിലപാടുകളിൽ വെള്ളം ചേർക്കുന്നത് അപകടകരമാണ്.
മുസ്ലിം ബ്രദർഹുഡും ജമാഅത്തെ ഇസ്ലാമിയും ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ബ്രദർഹുഡ് ആശയങ്ങൾക്ക് മുസ്ലിംകൾക്കിടയിൽ സ്വാധീനം ലഭിക്കാൻ വഴിയൊരുക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് മുന്നറിയിപ്പ് നൽകി.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം ജമാഅത്തെ ഇസ്ലാമി അത്ര ശുദ്ധമല്ല ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുമായി സഹകരിക്കുന്നതും വോട്ട് രേഖപ്പെടുത്തുന്നതും ഇസ്ലാമിക വൃത്തത്തിൽ നിന്ന് പുറത്തുപോകുന്നതിന് തുല്യവും ബഹുദൈവാരാധനയുമാണെന്ന് പ്രഖ്യാപിച്ചവരാണ് ജമാഅത്തെ ഇസ്ലാമി. അതേ സംഘടന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ഇതേ ഭരണസംവിധാനത്തിൻ്റെ ഭാഗമാകാൻ മുന്നണികൾ മാറി മത്സരിക്കുന്നത് ഗൗരവമായി കാണേണ്ട
വിഷയമാണ്. ഒരു കേഡർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ജമാഅത്ത്, ലക്ഷ്യം നേടുന്നതിനായി ഏത് മാർഗവും സ്വീകരിക്കും.
സുന്നി ഭൂരിപക്ഷമുള്ള ഒരു മഹല്ലിൽ അവർക്ക് അധികാരം ലഭിച്ചാൽ, സക്കാത്ത്, റിലീഫ്, ക്ലാസുകൾ എന്നിവയിലൂടെ ക്രമേണ ആ നാടിനെ തങ്ങളുടെ വരുതിയിലാക്കും. ഇത് അനുഭവത്തിലൂടെ തെളിയിക്കപ്പെട്ടതാണ്.
ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി ഈയടുത്ത് നടത്തിയ എയർപോർട്ട് മാർച്ചിൽ ഉയർത്തിക്കാട്ടിയത് മുസ്ലിം ബ്രദർഹുഡ് നേതാക്കളുടെ ചിത്രങ്ങളായിരുന്നു. മുസ്ലിം ബ്രദർഹുഡും ജമാഅത്തെ ഇസ്ലാമിയും ഒരേ ആശയധാരയുടെ രണ്ട് രൂപങ്ങളാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
സമസ്തയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ പിന്നാമ്പുറം അന്വേഷിച്ചാൽ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയുമായി പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതായി കാണാൻ സാധിക്കും. മത നവീകരണ വാദികളിൽ നിന്ന് അകന്നുനിൽക്കണമെന്ന സമസ്തയുടെ പ്രഖ്യാപിത നിലപാട് ദുർബലപ്പെടുത്തുന്നത് അപകടകരമാണ്.
ഇത്തരം നീക്കങ്ങൾ ജമാഅത്ത്-ബ്രദർഹുഡ് ആശയങ്ങൾക്ക് മുസ്ലിങ്ങൾക്കിടയിൽ സ്വാധീനം നേടാൻ അവസരമൊരുക്കുമെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയേണ്ടതുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

