അബുദാബി: അബുദാബി ടി10 ലീഗില്‍ വിസ്ത റൈഡേഴ്സിന് വേണ്ടി തകപ്പന്‍ പ്രകടനവുമായി മലയാളി താരം എസ് ശ്രീശാന്ത്. അസ്പിന് സ്റ്റാലിയന്‍സിനെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ കൂടിയായ ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.
താരത്തിന്റെ ബൗളിംഗ് കരുത്തില്‍ റൈഡേഴ്സ് ജയിക്കുകയും ചെയ്തു. ഒരു ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് പേരെ പുറത്താക്കിയ ശ്രീശാന്താണ് മത്സത്തിലെ താരവും.
ടോസ് നേടി ബാറ്റിംഗിനെത്തിയ റൈഡേഴ്സ് ഒമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സാണ് നേടയിത്. മറുപടി ബാറ്റിംഗില്‍ ആസ്പിന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെടുക്കാനാണ് സാധിച്ചത്.
റൈഡേഴ്സിന് ആറ് വിക്കറ്റ് ജയം. ആദ്യ ഓവര്‍ തന്നെ എറിഞ്ഞ ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തുകയായിരുന്നു.
നിലവില്‍ രാജ്യന്തര ക്രിക്കറ്റില്‍ സജീവമായ രണ്ട് താരങ്ങളുടെ വിക്കറ്റുകള്‍. അഫ്ഗാനിസ്ഥാന്റെ റഹ്മാനുള്ള ഗുര്‍ബാസിനെ (0) ആദ്യ പന്തില്‍ തന്നെ മടക്കി.
ആന്‍ഡ്രൂ ടൈ ക്യാച്ചെടുത്തു. നാലാം പന്തില്‍ ശ്രീലങ്കന്‍ താരം അവിഷ്ക ഫെര്‍ണാണ്ടോയേയും (0) തിരിച്ചയച്ചു.
ഫെര്‍ണാണ്ടോയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു ശ്രീശാന്ത്. ഈ വിക്കറ്റുകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വീഡിയോ കാണാം… Sreesanth sends Gurbaz and Avishka packing for ducks in a fiery over #AbuDhabiT10 pic.twitter.com/9ptGq5Oj2G — FanCode (@FanCode) November 22, 2025 ആന്ദ്രേ ഫ്ളെച്ചര്‍ (2), സാം ബില്ലിംഗ്സ് (1) എന്നിവര്‍ കൂടി മടങ്ങിയതോടെ നാല് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് റണ്‍സെന്ന നിലയിലായി ആസ്പിന്‍. തുടര്‍ന്ന് ല്യുസ് ഡു പ്ലോയ് (14)- ബെന്‍ കട്ടിംഗ് (35) സഖ്യം 31 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ പ്ലൂയ് പുറത്തായതോടെ പ്രതീക്ഷകളറ്റു. ഹര്ഭജന് സിംഗ് (6), തൈമല്‍ മില്‍സ് (1), സൊഹൈര്‍ ഇഖ്ബാല്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
ഇതിനിടെ കട്ടിംഗും മടങ്ങിയിരുന്നു. അഷ്മെയ്ദ് നെദ് (4), ഹഫീസ് ഉര് റഹ്മാന് (7) പുറത്താവാതെ നിന്നു.
നേരത്തെ, ഡ്വെയ്ന്‍ പ്രെട്ടോറിയസിന്റെ (12 പന്തില്‍ 29) ഇന്നിംഗ്സാണ് ആസ്പിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഫാഫ് ഡു പ്ലെസിസ് (13), ഉണ്‍മുക്ത് ചന്ദ് (13), ധന്ഞ്ജയ ല്കഷന് (10) എന്നിവരാണ് രണ്ടക്കം കണ്ട
മറ്റുതാരങ്ങള്‍. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

