
.news-body p a {width: auto;float: none;} ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന രണ്ട് ട്വന്റി -20കളിൽ തുടർച്ചയായി സെഞ്ച്വറി നേടിയിരുന്ന ഇന്ത്യൻ ബാറ്റർ തിലക് വർമ ഇന്നലെ സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ഹൈദരാബാദിനായും മൂന്നക്കം കടന്നു. ഇതോടെ ട്വന്റി -20 ഫോർമാറ്റിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറികൾ നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററായി തിലക് മാറി.
മേഘാലയക്കെതിരേ 151 റൺസ് നേടിയ ഹൈദരാബാദ് ക്യാപ്ടനായ തിലക് ട്വന്റി -20 ഫോർമാറ്റിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്കോറും തന്റെ പേരിലാക്കി. 67 പന്തുകളിൽ 10 സിക്സും 14 ഫോറും ഉൾപ്പെടെ 151 റൺസ് നേടിയ തിലക് ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് കുറിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]