
ഇന്ത്യയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹൽ പാലസ് പലരും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കാൻ ആഗ്രഹിക്കുന്ന ആഡംബരത്തിന്റെ പ്രതീകമാണ്. അടുത്തിടെ, ഒരു ‘മധ്യവർഗ’ പശ്ചാത്തലത്തിൽ നിന്നുള്ള ഒരു വീഡിയോ ക്രിയേറ്റർ ഈ ആഡംബര ഹോട്ടലിൽ നിന്ന് ഒരു കപ്പ് ചായ കുടിക്കാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത് ഏറെപ്പേരുടെ ശ്രദ്ധനേടി. വളരെ വേഗത്തിൽ വൈറലായ ഈ വീഡിയോ 20 ലക്ഷത്തിലധികം ആളുകൾ ഇതിനകം കണ്ടു.
വീഡിയോയിൽ താജ്മഹൽ പാലസിലേക്കുള്ള യാത്രയും അവിടെ എത്തിക്കഴിഞ്ഞുള്ള നിമിഷങ്ങളുമാണ് അദ്നാൻ പത്താൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. താജ്മഹൽ പാലസിലേക്കുള്ള യാത്ര ആരംഭിക്കുമ്പോൾ മുതൽ അദ്നാൻ പത്താന്റെ ആവേശം പ്രകടമാണ്. ഹോട്ടലിൻന്റെ ആഡംബരപൂർണ്ണമായ ഇന്റീരിയറുകൾ പ്രദർശിപ്പിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ വീഡിയോ ആരംഭിക്കുന്നത്. “താജ് ഉള്ളിൽ നിന്ന് വളരെ മനോഹരമാണ്, ഞാൻ ഒരു രാജകൊട്ടാരത്തിലാണെന്ന് എനിക്ക് തോന്നി,” എന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നത് കാണാം.
ഓവർടൈം ജോലിക്ക് ശേഷം ഓഫീസിൽ ഉറങ്ങിപ്പോയ ജീവനക്കാരനെ പിരിച്ചുവിട്ടു; 40 ലക്ഷം നഷ്ടപരിഹാരം നല്കാന് വിധി
View this post on Instagram
ലൂസി, ആള്‍ക്കുരങ്ങുകള്‍ക്കും മനുഷ്യനുമിടയിലെ നഷ്ടപ്പെട്ട കണ്ണിയാണെന്ന് പഠനം
1,800 രൂപ വിലയുള്ള “ബോം ഹൈ-ടീ” എന്ന ആഡംബര ചായയാണ് പത്താൻ ഓർഡർ ചെയ്തത്. നികുതി ഉൾപ്പെടെ മൊത്തം ബില്ല് 2,124 രൂപയാണ് ആയത്. വട പാവ്, ഗ്രിൽഡ് സാൻഡ്വിച്ചുകൾ, കാജു കട്ലി, ഖാരി പഫ്, വെണ്ണ തുടങ്ങിയ പലഹാരങ്ങൾക്കൊപ്പം ഒരു കപ്പ് ഇന്ത്യൻ ചായയും ഹൈ ടീയിൽ ഉൾപ്പെടുന്നു പത്താൻ ചായയെ ‘ശരാശരി’ എന്ന് വിലയിരുത്തുകയും. 10-ൽ 5 പോയിൻറ് നൽകുകയും ചെയ്തു. വീഡിയോ ഇതിനകം രണ്ട് കോടി പതിനാല് ലക്ഷം പേരാണ് കണ്ടത്. ഏതാണ്ട് 14 ലക്ഷം പേര് വീഡിയോ ലൈക്ക് ചെയ്തു.
32 വർഷത്തെ സേവനത്തിന് ശേഷം അവസാന പറക്കല്‍, അതും സ്വന്തം മകളോടൊപ്പം; വീഡിയോ വൈറല്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]