.news-body p a {width: auto;float: none;}
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിനെ ട്രോളി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. പാലക്കാട് തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആദ്യം യുഡിഎഫ് ഓഫീസിൽ എത്തുമെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ട്രോൾ. ‘പാലക്കാട് വിജയിച്ച ശേഷം നേരെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തുമെന്നറിയിച്ച പി സരിനെയും കാത്ത്’- എന്നായിരുന്നു ട്രോളിക്കൊണ്ട് ജ്യോതികുമാർ ചാമക്കാല ഫേസ്ബുക്കിൽ കുറിച്ചത്.
പാലക്കാട് തന്നെ സ്ഥാനാർത്ഥിയായി പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനറായിരുന്ന സരിൻ പാർട്ടി വിട്ടത്. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പരസ്യമായി പ്രതികരിച്ചുകൊണ്ടായിരുന്നു രാജി. പിന്നാലെ സിപിഎമ്മുമായി ചർച്ച നടത്തി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു.
അതേസമയം, പാലക്കാട് 58,244 വോട്ടാണ് രാഹുൽ നേടിയത്. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് 39,529 വോട്ടും, എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. പി സരിന് 37,348 വോട്ടുമാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടാൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്. പാലക്കാട് നഗരസഭയിലും മൂന്ന് പഞ്ചായത്തുകളിലും വ്യക്തമായ മന്നേറ്റമാണ് രാഹുൽ നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബിജെപിയുടെ കാവിക്കോട്ടയായ പാലക്കാട് നഗരസഭയിൽ കടന്നുകയറി കോട്ടകൾ തകർത്തായിരുന്നു രാഹുൽ മന്നേറിയത്. ബിജെപിക്ക് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് വരെ ലീഡ് സമ്മാനിച്ച പാലക്കാട് നഗരസഭ ഇത്തവണ കോൺഗ്രസിന് അനുകൂലമായി വിധിയെഴുതുകയായിരുന്നു. കോൺഗ്രസ് കോട്ടയായ പിരായിരിയിലെത്തിയപ്പോൾ ലീഡ് പതിനായിരം കടന്നു.