.news-body p a {width: auto;float: none;}
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ എട്ട് പുതിയ പദ്ധതികൾക്ക് അടുത്തയാഴ്ച തുടക്കമാകും. ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം, ഫീമെയിൽ മെഡിക്കൽ വാർഡ്, ഫീമെയിൽ മെഡിക്കൽ വാർഡ്, ബ്ലഡ് ഡോണേഴ് ആപ്പ്, പാലിയറ്റീവ് ഫിസിയോ തെറാപ്പി, പീഡിയാട്രിക് ഫിസിയോ തെറാപ്പി, നവീകരിച്ച ഒഫ്താൽമോളജി ഡിപ്പാർട്ട്മെന്റ്, സ്റ്റോർ എന്നിവ ഡിസംബർ രണ്ടിന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
മൾട്ടിലെയർ പാർക്കിംഗ്, വയോജന മന്ദിരം, ആധുനിക മോർച്ചറി തുടങ്ങിയവയും ഒരുങ്ങുന്നുണ്ട്. രണ്ടര വർഷത്തിനിടെ 20 പദ്ധതികൾക്കാണ് തുടക്കമായത്. പദ്ധതികളെല്ലാം ജനറൽ ആശുപത്രിയുടെ മുഖച്ഛായ മാറ്റുന്നതായിരുന്നു. ക്യാൻസർ സെന്ററാണ് അതിൽ പ്രധാനം. മെഡിക്കൽ കോളേജിലെ ക്യാൻസർ സെന്റർ പൂർത്തിയാകും മുമ്പേ ജനറൽ ആശുപത്രിയിലേത് സജ്ജമായി.
കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് ബ്ലോക്ക് (ഒരു ഷിഫ്റ്റിൽ 56 ബെഡ്), സ്വന്തമായി ഓക്സിജൻ പ്ലാന്റ്, നവീകരിച്ച ഐ.പി ബ്ലോക്ക്, ഫാർമസികൾ, വിശ്രമ കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം ആശുപത്രിയുടേതായുണ്ട്.
കുട്ടികൾക്കായി പ്രാരംഭ ഇടപെടൽ കേന്ദ്രം
കൊച്ചുകുട്ടികളിലെ മാനസിക പ്രശ്നങ്ങൾ, ശാരീരിക വൈകല്യം, പ്രത്യേക പരിഗണന വേണ്ട കുട്ടികളുടെ ചികിത്സ എന്നിവയെല്ലാം പ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ പരിഗണിക്കും. കൗൺസലിംഗ്, ഫിസിയോ തെറാപ്പി, ഡെന്റൽ കെയർ, ന്യുട്രീഷ്യൻ വിഭാഗങ്ങളുണ്ട്.
പൂമ്പാറ്റ ഹിറ്റ്
നേരത്തെ ഈ കെട്ടിടത്തിന്റെ കവാടം കൊച്ചിൻ ഷിപ്പ് യാർഡിന്റെ 15 ലക്ഷം രൂപ വിനിയോഗിച്ച് പൂമ്പാറ്റ പാർക്കാക്കിയിരുന്നു. ഡി.ഇ.ഐ.സി സെന്റർ ഫെഡറൽ ബാങ്ക് അനുവദിച്ച 13 ലക്ഷം മുടക്കിലാണ് നിർമ്മിച്ചത്.
താങ്ക് യു ഡോണർ ആപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജനറൽ ആശുപത്രിക്കായി സംസ്ഥാന ആരോഗ്യ വിഭാഗം സജ്ജമാക്കിയ ആപ്പാണ് താങ്ക് യു ഡോണർ. ആരോഗ്യ വിഭാഗം സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ആപ്പ് തയ്യാറാക്കിയത്. ഡോണറുടെ വിവരങ്ങൾ, അടുത്ത രക്തദാനത്തിനുള്ള ഓട്ടോമാറ്റിക് സന്ദേശം, ബ്ലഡ് ഗ്രൂപ്പ് പട്ടിക എന്നിവയുൾപ്പെടെ സമഗ്ര വിവരങ്ങൾ ഇതിലുണ്ട്. ഒരു ലക്ഷത്തിലേറെയാണ് മുടക്ക്.
25 ലക്ഷം വീതം മുടക്കിലാണ് ഫീമെയിൽ മെഡിക്കൽ വാർഡും, ഒഫ്താൽമോളജി വിഭാഗവും സജ്ജമാക്കിയത്.
സംസ്ഥാനത്തെ ഒന്നാം നമ്പർ ജനറൽ ആശുപത്രിയാക്കി മാറ്റുകയാണ് ലക്ഷ്യം.-ഡോ.ആർ. ഷഹീർ ഷാ
സൂപ്രണ്ട്,എറണാകുളം ജനറൽ ആശുപത്രി