
.news-body p a {width: auto;float: none;} മുംബയ്: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബാരാമതി മണ്ഡലത്തിൽ ലീഡ് സ്വന്തമാക്കി എൻസിപി നേതാവ് അജിത് പവാർ. പവാർ കുടുംബത്തിനുള്ളിലെ മത്സരം നടക്കുന്ന സ്ഥലമെന്ന നിലയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ മണ്ഡലം കൂടിയാണ് ബാരാമതി.
അജിത് പവാറിന്റെ സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകൻ യുഗേന്ദ്ര പവാറാണ് അജിത് പവാറിനെതിരെ മത്സരിച്ചത്. ശരദ് പവാർ സജീവമായി പ്രവർത്തിച്ചിട്ടുകൂടി 30,000 വോട്ട് കടക്കാൻ യുഗേന്ദ്രയ്ക്ക് കഴിഞ്ഞില്ല.
54,711 വോട്ടുകൾക്കാണ് അജിത് പവാർ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ വർഷം ജൂലായിൽ അജിത് പവാർ എൻഡിഎയിൽ ചേർന്നതോടെയാണ് എൻസിപി പിളർന്നത്.
പിളർപ്പിന് ശേഷമുള്ള ആദ്യ മത്സരമായതിനാൽ അജിത്തിന് ഈ പോരാട്ടം നിർണായകമായിരുന്നു. നിലവിൽ ഷിൻഡെ സർക്കാരിലെ ഉപമുഖ്യമന്ത്രിയാണ് അജിത് പവാർ.
പവാർ കുടുംബത്തിന്റെ ശക്തികേന്ദ്രമെന്നാണ് ബാരാമതി വിശേഷിപ്പിക്കപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയുമാണ് ഏറ്റുമുട്ടിയത്.
ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുപ്രിയ വിജയിക്കുകയും ചെയ്തിരുന്നു. 2019ൽ ബാരാമതിയിൽ നിന്ന് തന്നെയാണ് അജിത് മത്സരിച്ച് വിജയിച്ചത്.
ഇക്കുറിയും അജിത്തിനൊപ്പം തന്നെയാണ് മണ്ഡലത്തിലെ ജനങ്ങൾ എന്ന് ഉറപ്പിക്കുന്ന രീതിയിലാണ് ലീഡ് സൂചിപ്പിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]