
മുംബൈ: അമിതാഭ് ബച്ചന്റെ ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റ് അതിവേഗമാണ് വാര്‍ത്തയായത്. കാരണം അഭിഷേക് ബച്ചന്റെ ഐശ്വര്യ റായിയുടെയും വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്, ഈ പാശ്ചത്തലത്തില്‍ ഈ അഭ്യൂഹങ്ങളെ നേരിട്ടല്ലാതെ അഭിസംബോധന ചെയ്യുന്നതായിരുന്നു. തന്റെ ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റിൽ.
“ചോദ്യചിഹ്നങ്ങളിൽ അവസാനിക്കുന്ന വിവരങ്ങൾ” പ്രതികൂലമായ സ്വാധീനത്തെക്കുറിച്ച് ബച്ചൻ എഴുതി.”വ്യത്യസ്തമായ കാര്യങ്ങള്‍ ജീവിതത്തിൽ വിശ്വസിക്കാനും പകര്‍ത്താനും അപാരമായ ധൈര്യവും ആത്മാർത്ഥതയും ആവശ്യമാണ്. കുടുംബത്തെക്കുറിച്ച് ഞാൻ വളരെ അപൂർവമായി മാത്രമേ പറയൂ, കാരണം അത് എന്റെ സ്വന്തം ഇടമാണ്, അതിന്റെ സ്വകാര്യത ഞാൻ പരിപാലിക്കുന്നു “ “ഊഹങ്ങള്‍ എന്നും ഊഹങ്ങള്‍ മാത്രമാണ്.
സ്ഥിരീകരണങ്ങളില്ലാത്ത, ഊഹങ്ങള്‍ അസത്യങ്ങളാണ്. അവർ ചെയ്യുന്ന തൊഴിലും ബിസിനസ്സും പരസ്യങ്ങളും ആധികാരികമാക്കാൻ അന്വേഷകർ സ്ഥിരീകരണങ്ങൾ തേടുന്നു.
അവർക്ക് ഇഷ്ടമുള്ള തൊഴിലിൽ ഏർപ്പെടാനുള്ള അവരുടെ ആഗ്രഹത്തെ ഞാൻ വെല്ലുവിളിക്കില്ല. .
സമൂഹത്തെ സേവിക്കുന്നതിനുള്ള അവരുടെ ശ്രമത്തെ ഞാൻ അഭിനന്ദിക്കുന്നു” എന്നാണ് അമിതാഭ് എഴുതിയത്. അഭിഷേക് ബച്ചന്റെ ഐശ്വര്യ റായിയുടെയും വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വരുന്ന മാധ്യമങ്ങളെ അടക്കം ഉദ്ദേശിച്ചാണ് ഈ പോസ്റ്റ് എന്നാണ് വിവരം. “എന്നാൽ അസത്യങ്ങള്‍ ഒരു ചോദ്യചിഹ്നം ഉള്ള വിവരമായി അടയാളപ്പെടുത്തിയാല്‍ അവർക്ക് ഒരു നിയമപരമായ സംരക്ഷണമായിരിക്കും.
എന്നാൽ സംശയാസ്പദമായ വിശ്വാസത്തിന്റെ വിത്ത് പാകുകയാണ് ഈ ചിഹ്നം .. ചോദ്യചിഹ്നം ..
നിങ്ങൾക്ക് ഇഷ്ടമുള്ളത് പ്രകടിപ്പിക്കുക .. എന്നാൽ എപ്പോൾ ഒരു ചോദ്യചിഹ്നം ഇടുന്നുവോ, നിങ്ങള്‍ എഴുതിയത് സംശയമുണ്ടെന്ന് നിങ്ങൾ പറയാം.
എന്നാല്‍ വായനക്കാരൻ അത് വിശ്വസിക്കാനും അതില്‍ നിന്നും കാര്യങ്ങള്‍ ഉണ്ടാക്കും ആഗ്രഹിക്കുന്നു, അതിനാൽ നിങ്ങളുടെ എഴുത്തിന് മറ്റ് വ്യാഖ്യാനങ്ങള്‍ ലഭിക്കുന്നു” ബിഗ് ബി പറയുന്നു. നേരത്തെ തന്നെ നേരിട്ട് പ്രതികരിച്ചില്ലെങ്കിലും അഭിഷേക് ഐശ്വര്യ വിവാഹമോചന വാര്‍ത്തകള്‍ ശരിയല്ലെന്ന് ബച്ചന് കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഐശ്വര്യ-അഭിഷേക് വിവാഹമോചന ഗോസിപ്പുകള്‍: കാരണക്കാരിയെന്ന് പറയുന്ന നടി ഒടുവില്‍ തുറന്നു പറയുന്നു!
ട്വിസ്റ്റുകള്‍ ഒന്നും ഇല്ല, പ്രവചിക്കപ്പെട്ട ക്ലൈമാക്സോ: ധനുഷ് ഐശ്വര്യ വിവാഹ മോചനത്തില്‍ വിധി ദിനം തീരുമാനമായി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]