
.news-body p a {width: auto;float: none;}
റാഞ്ചി: ജാർഖണ്ഡിൽ വോട്ടെണ്ണൽ തുടരുന്നു. എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യ ഫലസൂചനകൾ പ്രകാരം ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ 40 സീറ്റുകളിലും ഇന്ത്യ സഖ്യം 32 സീറ്റുകളിലും മുന്നിലാണ്. 41 സീറ്റ് ആണ് കേവല ഭൂരിപക്ഷം.
സംസ്ഥാനത്ത് 81 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു പോളിംഗ് നടന്നത്. നവംബർ പതിമൂന്നിന് ആദ്യ ഘട്ടവും ഇരുപതിന് രണ്ടാം ഘട്ടവും നടന്നു. 1,211 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. എൻ ഡി എ 68 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി. സഖ്യകക്ഷികളായ എ ജെ എസ് യു 10 സീറ്റുകളിൽ മത്സരിച്ചു. ജെഡിയു രണ്ട് മണ്ഡലങ്ങളിലും ലോക് ജനശക്തി (രാം വിലാസ്) ഒരു സ്ഥാനാർത്ഥിയെയും നിർത്തി.
ഇന്ത്യ സഖ്യത്തിൽ ജെ എം എം 43 സീറ്റുകളിലും, കോൺഗ്രസ് 30 സീറ്റുകളിലും, ആർ ജെ ഡി ആറിലും, സി പി ഐ (എം എൽ) നാലിലും സ്ഥാനാർത്ഥികളെ നിർത്തി. എൻ ഡി എയ്ക്ക് മുൻതൂക്കം പ്രവചിച്ചുള്ളതായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എൻ ഡി എ വിജയിക്കുമെന്നായിരുന്നു നാല് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. രണ്ടെണ്ണം മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സഖ്യത്തിന് അനുകൂലമാണ്. കടുത്ത പോരാട്ടമായതിനാൽ സീറ്റുകളുടെ അന്തരം കുറയുമെന്നും തൂക്ക് സഭയ്ക്ക് സാദ്ധ്യതയുണ്ടെന്നും സൂചനയുണ്ട്.