
.news-body p a {width: auto;float: none;}
മുംബയ്: മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യഘട്ട ഫലസൂചനകൾ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് അനുകൂലമാണ്. 115 സീറ്റുകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 99 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ തുടങ്ങിയ പ്രമുഖ നേതാക്കൾ മുന്നിലാണ്. ബാരാമതിയിൽ യുഗേന്ദ്ര പവാർ പിന്നിലായി. വാന്ദ്ര ഈസ്റ്റിൽ സീഷാൻ സിദ്ധിഖ് മുന്നിലാണ്.
ജാർഖണ്ഡിലും ആദ്യ ഫലസൂചനകൾ എൻഡിഎയ്ക്ക് അമുകൂലമാണ്. 44 സീറ്റുകളിൽ 31 ഇടത്തും എൻഡിഎ മുന്നിലാണ്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, കൽപ്പന സോറൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബാബുലാൽ മറാൻഡി തുടങ്ങിയ പ്രമുഖ നേതാക്കൾ മുന്നിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ആദ്യഘട്ട സൂചനകൾ പുറത്തുവന്നു. ഉച്ചയോടെ വ്യക്തമായ ചിത്രം ലഭിക്കും. 288 അംഗ മഹാരാഷ്ട്ര, 81 അംഗ ജാർഖണ്ഡ് നിയമസഭകളിൽ കൂടുതൽ എക്സിറ്റ് പോൾ സർവേകളിലും എൻഡിഎയ്ക്കാണ് മുൻതൂക്കം. മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയും ( എൻഡിഎ ) കോൺഗ്രസ് നേതൃത്വലുള്ള മഹാവികാസ് അഘാഡിയും ( ഇന്ത്യ ) തമ്മിലാണ് പോരാട്ടം. ജാർഖണ്ഡിൽ 81 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജെഎംഎം നേതൃത്വത്തിലുള്ള ‘ഇന്ത്യ’ മുന്നണി സർക്കാരിനെ പുറത്താക്കി അധികാരം പിടിക്കാനാണ് എൻഡിഎയുടെ ശ്രമം.