
ന്യൂയോര്‍ക്ക്– സാധാരണയായി ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ ചെല്ലുന്നത് ബാങ്ക് അധികൃതര്‍ക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ മിനസോട്ടയില്‍ നിന്നുള്ള ദമ്പതികള്‍ക്ക് തങ്ങളുടെ 10 വര്‍ഷത്തെ സമ്പാദ്യം ബാങ്കില്‍ നിക്ഷേപിക്കാനായി എത്തിയപ്പോള്‍ ഉണ്ടായ അനുഭവം നേരെ മറിച്ചായിരുന്നു.
കൂണ് റാപ്പിഡ്സിലെ താമസക്കാരായ ജോണ്‍ ബെക്കറിനും ഭാര്യയ്ക്കുമാണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്. പത്ത് വര്‍ഷമായി ഇവര്‍ സ്വരുക്കൂട്ടിയ സമ്പാദ്യം ബാങ്കില്‍ നിക്ഷേപിക്കാന്‍ എത്തിയപ്പോഴാണ് ബാങ്ക് അധകൃതര്‍ ചില തടസ്സങ്ങള്‍ പറഞ്ഞത്.
ബാങ്ക് അധികൃതരുടെ അസംതൃപ്തിക്ക് കാരണം എന്താണന്ന് അറിയണ്ടേ? ദമ്പതികള്‍ നിക്ഷേപിക്കാനായി കൊണ്ടുവന്നത് മുഴുവന്‍ നാണയങ്ങള്‍ ആയിരുന്നു എന്നത് തന്നെ.
കയ്യില്‍ കിട്ടുന്ന നാണയങ്ങള്‍ ചെറിയ ഭരണികളിലും മറ്റും ഇട്ട് സൂക്ഷിക്കുന്ന പതിവ് നമ്മില്‍ പലര്‍ക്കും ഉണ്ടാകും. ഇത്തരത്തില്‍ ഇവര്‍ പത്ത് വര്‍ഷക്കാലമായി ശേഖരിച്ച പെന്നികള്‍ (യുഎസ് നാണയം) ആണ് ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുവന്നത്.
എന്നാല്‍, കൂണ് റാപ്പിഡിലെ ബോര്‍ഡര്‍ ബാങ്കിലെ ബാങ്ക് ജീവനക്കാര്‍ ദമ്പതികള്‍ വലിയ പാത്രങ്ങളില്‍ സൂക്ഷിച്ച നാണയങ്ങള്‍ സ്വീകരിക്കാന്‍ മടിക്കുകയായിരുന്നു. പണം സ്വീകരിക്കുന്നതിനുള്ള തടസ്സമായി ബാങ്ക് മാനേജര്‍ വ്യക്തമാക്കിയ കാരണം അവര്‍ നാണയങ്ങള്‍ ശേഖരിച്ചിരുന്ന പാത്രത്തിന്റെ വാ വട്ടം ചെറുതായതിനാല്‍ നാണയങ്ങള്‍ പുറത്തെടുത്ത് എണ്ണി തിട്ടപ്പെടുത്തുക പ്രയാസമാണെന്നായിരുന്നു.
പ്രശ്നം പരിഹരിക്കുന്നതിന് പണം വാ വട്ടം കൂടുതലുള്ള ചെറിയ പാത്രങ്ങളിലാക്കി വീണ്ടും കൊണ്ടുവരാനും ബാങ്ക് ദമ്പതിമാര്‍ക്ക് നിര്‍ദ്ദേശം നല്കി.
അപ്രതീക്ഷിതമായ ഈ സംഭവത്തില്‍ കടുത്ത നിരാശയാണ് ജോണ്‍ ബെക്കറും ഭാര്യയും പ്രകടപ്പിച്ചത്. കാരണം തങ്ങളുടെ പത്ത് വര്‍ഷത്തെ ഈ നാണയ ശേഖരം ബാങ്ക് അധികൃതര്‍ നിര്‍ദ്ദേശിച്ചരീതിയില്‍ പുനക്രമീകരിക്കുക അത്ര എളുപ്പമല്ല എന്നത് തന്നെ.
ബങ്ക് നിരസിച്ചാലും തങ്ങളുടെ നാണയ ശേഖരണം ഇനിയും തുടരാന്‍ തന്നെയാണ് ഈ ദമ്പതികളുടെ തീരുമാനം. 2023 November 23 International Minisota bank deposit 10 years savings ഓണ്‍ലൈന്‍ ഡെസ്ക് title_en: Why Minnesota Couple Faced Bank Hurdle To Deposit 10-Year Savings …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]