

ദളിത് ക്രൈസ്തവരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നവംബര്‍ 28ന്: പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും
സ്വന്തം ലേഖകന്‍
കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദളിത് ക്രൈസ്തവ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 28ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് തിരുവനന്തപുരം ലത്തീന്‍ രൂപത ആര്‍ച്ച് ബിഷപ്
റവ.ഡോ.തോമസ് ജെ നെറ്റോ ഫ്ളാഗ് ഓഫ് ചെയ്യും.
തുടര്‍ന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന ധര്‍ണ ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. ദളിത് ക്രൈസ്തവ ഏകോപന സമിതി രക്ഷാധികാരി ഫാ.ജോസ് വടക്കേക്കുറ്റ് ആമുഖ പ്രഭാഷണം നടത്തും. ഏകോപന സമിതി ചെയര്മാന് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിക്കും. കെസിബിസി എസ്ടി, ബിസി കമ്മീഷന് ചെയര്മാന് ബിഷപ് വര്‍ഗീസ് മാര്‍ അപ്രേം മുഖ്യ പ്രഭാഷണം നടത്തും.
റവ.ഡോ. നോബിന്സണ് ഡേവിഡ്ലൂധര്, റവ.ഡോ.സെല്‍വദാസ് പ്രമോദ്, റവ.ഡോ.മാത്യൂസ് മോര് സില്വാനസ്, സണ്ണി കാഞ്ഞിരം, വിന്‍സെന്റ് ആന്റണി, ബിനോയി ജോണ്‍, സ്കറിയ ആന്റണി, മാത്യു ജോസഫ്, യൂജിന്‍ ബിജു, ജോയി കൂനാനിക്കല്‍, വിജയന്, പി.ജെ.സ്റ്റീഫന്‍, സണ്ണി പുളിനില്‍ക്കുന്നതില്‍ ,റീത്ത എ, , പ്രഭലദാസ് ഡിഎസ് എന്നിവര്‍ പ്രസംഗിക്കും. ഭാരവാഹികളായ ഫാ.ജോസ് വടക്കേക്കുറ്റ്, ജയിംസ് ഇലവുങ്കല്‍ , ഷിബു ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |