റേഷൻ വ്യാപാരിയുടെ ചികിത്സയ്ക്കായി സംസ്ഥാന വ്യാപകമായി റേഷൻ കടക്കാർകൈകോർക്കുന്നു
സ്വന്തം ലേഖകൻ
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ഗുരുതരാവസ്ഥയിൽ ഉള്ള റേഷൻ വ്യാപാരിക്ക് വേണ്ടി കേരളത്തിലെ റേഷൻ വ്യാപാരികൾ കൈകോർക്കുന്നു.
കാഞ്ഞിരപ്പള്ളി താലൂക്കിലെ റേഷൻ വ്യാപാരിയും ARD 25ാം നമ്പർ ലൈസൻസിയുമായ P P നൗഷാദ് എന്നയാളുടെ മജ്ജ മാറ്റിവയ്ക്കൽ ഓപ്പറേഷനു വേണ്ടിയാണ് റേഷൻ വ്യാപാരികൾ കൈകോർക്കുന്നത്. ഇതിന് വേണ്ടി
ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു. സാബു B നായർ
(AKRRDA താലൂക്ക് പ്രസിഡന്റ്) ചെയർമാനായും ,P A ഇർഷാദ്
(KREU CITUകോട്ടയം ജില്ലാ സെക്രട്ടറി) കൺവീനറായും, P.S സിനീഷ്
(KREF AlTUC സംസ്ഥാന സെക്രട്ടറി ) ജോയിന്റ് കൺവീനറായും കമ്മറ്റി രൂപീകരിച്ചു. സംസ്ഥാനത്തെ റേഷൻ വ്യാപാരികളിൽ നിന്ന് മാത്രം സാമ്പത്തിക സമാഹരണം നടത്താനും യോഗം തീരുമാനിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ,ജനറൽ സെക്രട്ടറി ടി മുഹമ്മദാലി, വക്താവ് സി മോഹന പിള്ള എന്നിവരാണ് സംസ്ഥാന തലത്തിൽ പ്രവർത്തനങ്ങൾ കോ ഓർഡിനേറ്റ് ചെയ്യന്നത്.
Pനൗഷാദ് ഇപ്പോൾ /അസുഖ ബാധിതനായി വെല്ലൂർ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് .രക്തത്തിൽ പ്ലേറ്റ്ലെറ്റ്, ഹീമോഗ്ലോബിൻ
എന്നിവ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ ഉണ്ടാകാത്ത അവസ്ഥയും, രക്തം വറ്റിപ്പോകുകയും ചെയ്യുന്ന അവസ്ഥയും ആണ് നിലവിലുള്ള അസുഖം. 50 ലക്ഷം രൂപയാണ് ഓപ്പറേഷനും തുടർ ചികിത്സയ്ക്കും ആവശ്യമായി വരുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]