ചെന്നൈ-ചുരുങ്ങിയ കാലം കൊണ്ട് സിനിമാ രംഗത്ത് സജീവമായി നിന്ന നടിയാണ് നന്ദിനി. കരുമാടിക്കുട്ടന്, അയാള്‍ കഥയെഴുതുകയാണ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വെയ്ക്കാന്‍ നന്ദിനിയ്ക്കായി.
തമിഴകത്തും നടി നിരവധി സിനിമകള്‍ ചെയ്തു. കൗസല്യ എന്ന പേരിലാണ് നടി കോളിവുഡില്‍ അറിയപ്പെട്ടത്.
43കാരിയായ നന്ദിനി ഇപ്പോഴും അവിവാഹിതയാണ്. ഇപ്പോഴിതാ വിവാഹിതയാകാത്തതിനെ കുറിച്ച് സംസാരിക്കുകയാണ് നന്ദിനി.
പ്രണയത്തകര്‍ച്ചയാണ് വിവാഹത്തില്‍ നിന്നും തന്നെ പിന്‍വലിച്ചതെന്ന് നന്ദിനി പറയുന്നു.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് നന്ദിനി സംസാരിച്ചത്. ‘വിവാഹം, പ്രണയം എന്നിവയെ കുറിച്ചെല്ലാം അഭിമുഖങ്ങളിലും മറ്റും ചോദ്യങ്ങള്‍ വരാറുണ്ട്.
ബന്ധുക്കളോ സുഹൃത്തുക്കളോ അതേപറ്റി ചോദിക്കാറില്ല. ഞാന്‍ അതിനെ എല്ലാം കൂളായാണ് എടുക്കുന്നത്.
വിവാഹിത ആകാത്തതും ഞാന്‍ കൂളായി ആണ് എടുക്കുന്നത്.വിവാഹം എന്നത് നടക്കേണ്ടതാണെങ്കില്‍ നടന്നിരിക്കും. നല്ലൊരാളെ കിട്ടിയാല്‍ ഈ പ്രായത്തിലും വിവാഹം കഴിക്കാന്‍ തയ്യാറാണ്.
തനിച്ച് ജീവിക്കുന്നതും നല്ല കാര്യമാണ്. എന്റെ പ്രണയം തകര്‍ന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.
അതില്‍ നിന്നും തിരിച്ചു വരാന്‍ എനിക്ക് ഒത്തിരി സമയം വേണ്ടി വന്നു. ആ വേദനയോട് ഞാന്‍ പിന്നെ യോജിച്ചു തുടങ്ങി.
വീട്ടുകാരും ഒത്തിരി സപ്പോര്‍ട്ട് ചെയ്തു. ഒടുവില്‍ തിരിച്ചെത്തുക തന്നെ ചെയ്തു.
വേര്‍പിരിയല്‍ തീരുമാനം രണ്ട് പേര്‍ക്കും ഗുണം ചെയ്തു.
കാമുകനും ഞാനുമായി ആറ് വയസ് വ്യത്യാസമുണ്ട്. ആദ്യ കാലത്ത് കല്യാണം കഴിഞ്ഞാല്‍ സിനിമാ മേഖലയില്‍ നില്ക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം ആയിരുന്നു.
അങ്ങനെ എക്സിന് പ്രായം കൂടി വന്നു. കാത്തിരിക്കാന്‍ പറ്റാതായി.
അതുകൊണ്ട് ബ്രേക്കപ്പ് ആവുക ആയിരുന്നു. അല്ലെങ്കില്‍ താന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമായിരുന്നു’ നന്ദിനി പറഞ്ഞു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

