
കോട്ടയം – ഭരണങ്ങാനം കുന്നേമുറി പാലത്തിന് സമീപം സ്കൂൾ വിദ്യാർഥിനിയെ കൈത്തോട്ടിൽ വീണ് കാണാതായി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി ഹെലൻ അലക്സിനെയാണ് കാണാതായത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ഭരണങ്ങാനം – അയ്യമ്പാറ റോഡിൽ കുന്നനാംകുഴിയിലാണ് അപകടം. ഈ തോട് ഒഴുകിയെത്തുന്നത് മീനച്ചിലാറിലേയ്ക്കാണ്. ഭരണങ്ങാനം പാലാ റോഡിൽ കുന്നേമുറി പാലത്തിന് സമീപമാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. പാലാ ഫയർഫോഴ്സും പോലീസും ഈരാറ്റുപേട്ടയിലെ സന്നദ്ധപ്രവർത്തകരും സ്ഥലത്തുണ്ട്.
സ്കൂൾ വിട്ടു വൈകിട്ട് 4.45 ഓടെ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ രണ്ടു കുട്ടികൾ തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെ ഒഴുക്കിൽപ്പെടുകയായിരുന്നു. പ്രദേശത്ത് വൈകിട്ട് കനത്ത മഴയാണ് ഉണ്ടായത്.
ഇരുവരും ശക്തമായ ഒഴുക്കിൽപ്പെട്ട് റോഡിൽ വീഴുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ആ സമയം ഇതുവഴി കടന്നു പോയ സ്കൂൾ ബസിലെ ഡ്രൈവർ അപകടം കാണുകയും കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തി പിടിച്ചെങ്കിലും ഒരാൾ പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരാളെ രക്ഷിക്കാൻ കഴിഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കനത്ത മഴയെത്തുടർന്നാണ് വെള്ളപ്പാച്ചിൽ ഉണ്ടായത്. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.