കൊച്ചി: നവകേരള സദസിന് പറവൂർ നഗരസഭ പണം നൽകില്ലെന്ന തീരുമാനവുമായി ചെയർപേഴ്സൻ ബീന ശശിധരൻ. പണം നൽകേണ്ടതില്ലെന്ന് സെക്രട്ടറിക്ക് നിർദേശം നൽകിയതായി ചെയർപേഴ്സൻ ബീന ശശിധരൻ അറിയിച്ചു. തുക നൽകാൻ പതിമൂന്നിന് ചേർന്ന കൗൺസിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലത്തിൽ യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ തീരുമാനം വിവാദമായതോടെയാണ് പണം നൽകേണ്ടെന്ന തീരുമാനത്തിലേക്ക് ചെയർപേഴ്സൻ എത്തുന്നത്.
പദ്ധതി റിവിഷനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയാണ് തുക പാസാക്കിയത്. തീരുമാനം അംഗീകാരത്തിനായി നഗരസഭ സെക്രട്ടറി ജില്ലാ ആസൂത്രണ സമിതിക്ക് കൈമാറിയിരുന്നു. ഒരു ലക്ഷം രൂപയാണ് നൽകാനിരുന്നത്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ചെയർപേഴ്സൻ രംഗത്തെത്തി. തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതിയിൽ തുക വകയിരുത്തിയതെന്ന് ചെയർപേഴ്സൻ പ്രതികരിച്ചു. നാളെ കൗൺസിൽ ചേർന്ന് ഇത് തിരുത്തുമെന്നും ചെയർപേഴ്സൻ ബീന ശശിധരൻ അറിയിച്ചു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]