രസം പ്രിയരാകും നമ്മളിൽ പലരും. പുളി, കുരുമുളക്, തക്കാളി, ജീരകം, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന രസത്തിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. രസം ഒന്നുകിൽ ചോറിനൊപ്പം കഴിക്കുകയോ അല്ലെങ്കിൽ ഭക്ഷണത്തിന് ശേഷം സൂപ്പ് പോലെ ആസ്വദിക്കുകയോ ചെയ്യാം.
രസത്തിൽ അടങ്ങിയിട്ടുള്ള പുളിയുടെ സത്ത്, മഞ്ഞൾ, കുരുമുളക്, കടുക്, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ സാന്നിധ്യം രസത്തെ ഏറ്റവും പോഷകസാന്ദ്രതയുള്ള ഭക്ഷണങ്ങളിൽ ഒന്നാക്കി മാറ്റുന്നു. പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് രസം.
നിയാസിൻ, വൈറ്റമിൻ എ, സി, ഫോളിക് ആസിഡ്, തയാമിൻ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള കുരുമുളകിന്റെ ഉപയോഗം ദഹനത്തെ എളുപ്പമാക്കാൻ സഹായിക്കുന്നു. രസത്തിൽ ചേർത്തിരിക്കുന്ന പുളിയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ചെറുപ്പവും സുന്ദരവുമായി നിലനിർത്താൻ സഹായിക്കുന്നു.
മലബന്ധം പോലുള്ള വയർ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കൂടിയാണ് രസം. പുളിയിൽ സമ്പന്നമായ അളവിൽ ഡയറ്ററി ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. രസത്തിൽ അടങ്ങിയിരിക്കുന്ന കുരുമുളകാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ഇത് കൂടുതൽ മൂത്രം ഉത്പാദിപ്പിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ, ശരീരത്തിന്റെ മെറ്റബോളിസം ശരിയായി പ്രവർത്തിക്കുന്നു.
മുഖം സുന്ദരമാകാൻ മുട്ട ; ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]