ബെംഗളൂരു: മൈസൂരു റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ അമ്മയുടെ അരികിൽ ഉറങ്ങിക്കിടന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ആർപിഎഫിന്റെ സമയോചിതമായ ഇടപെടലിൽ വിഫലമായി. സംഭവവുമായി ബന്ധപ്പെട്ട് ഹാസൻ സ്വദേശിനിയായ നന്ദിനി (52) എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു.
ഇന്ന് പുലർച്ചെ 5.20-ഓടെയായിരുന്നു സംഭവം. കുഞ്ഞിനെ കാണാതായത് സമീപത്തുണ്ടായിരുന്ന മറ്റൊരു കുട്ടി ഉണർന്നതോടെയാണ് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്.
അമ്മയുടെ നിലവിളി കേട്ടെത്തിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥർ ഉടൻതന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒരു സ്ത്രീ കുഞ്ഞുമായി സബ്വേയിലൂടെ ആറാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പോകുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായി.
രാവിലെ 6 മണിക്കുള്ള ഹാസൻ ട്രെയിനിൽ കയറി രക്ഷപ്പെടാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ, ആർപിഎഫ് സംഘം അതിവേഗം സ്ഥലത്തെത്തി സ്ത്രീയെ തടയുകയും കുഞ്ഞിനെ സുരക്ഷിതമായി വീണ്ടെടുക്കുകയും ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

